ഷാജി രാമപുരം
ഡാലസ്: കരുനാഗപ്പള്ളി കൊല്ലക കിഴക്കേവീട്ടില്‍ കുടുംബാംഗവും, മാര്‍ത്തോമ്മാ ചര്‍ച്ച് ഓഫ് ഡാലസ് ഫാര്‍മേഴ്‌സ്ബ്രാഞ്ച് ഇടവകാംഗവും ആയ കെ.കെ രാജു ഡാലസില്‍ നിര്യാതനായി.
ന്യൂ ഡല്‍ഹി ഓള്‍ ഇന്ത്യാ ബൈബിള്‍ ഇന്‍സ്റ്റിറ്റിയുട്ടില്‍ നിന്ന് തീയോളജിയില്‍ പഠനം പൂര്‍ത്തീകരിച്ചതിന് ശേഷം നോര്‍ത്ത് ഇന്ത്യയിലെ വിവിധ പ്രദേശങ്ങളില്‍ മിഷനറി പ്രവര്‍ത്തനം നടത്തി.
തുടര്‍ന്ന് ജോര്‍ദ്ദാനില്‍ കുടുംബസമേതം താമസിച്ച് പാലസ്തിന്‍ അഭയാര്‍ഥികളുടെ ഇടയില്‍ മിഷനറി പ്രവര്‍ത്തനം തുടര്‍ന്നു.1977 ല്‍ അമേരിക്കയിലെ ഡാലസില്‍ സ്ഥിരതാമസമാക്കി. ഈ കാലയളവില്‍ വുംബ്രാന്‍ഡ് മിഷനുമായി സഹകരിച്ച് പ്രവര്‍ത്തിച്ചു.
പ്രമുഖ സുവിശേഷകന്‍ പി.പി ജോബിന്റെ അമേരിക്കയിലെ പ്രവര്‍ത്തനങ്ങളുടെ കോര്‍ഡിനേറ്ററും ആയിരുന്നു. ഡാലസിലെ മാര്‍ത്തോമ്മാ സഭയുടെ ആദ്യകാല പ്രവര്‍ത്തകരില്‍ പ്രമുഖനും, ഡാലസിലെ മലയാളികളില്‍ ആദ്യമായി പോര്‍ട്ടബിള്‍ എക്‌സ്‌റേയുടെ ഉപയോഗം പരിചയപ്പെടുത്തിയ വ്യക്തിയും ആയിരുന്നു.
പാലാ മരങ്ങാട്ടുപള്ളി പടിഞ്ഞാറ്റുമാലില്‍ കുടുംബാംഗം വിജയ രാജു ആണ് സഹധര്‍മ്മിണി. പരേതയായ സോണിയ രാജു, സോണി രാജു, സജി രാജു (ഇരുവരും ഡാലസ്) എന്നിവര്‍ മക്കളും, പരേതനായ കെ.കെ ജോണ്‍കുട്ടി, ലാലമ്മ യോഹന്നാന്‍ (ഡാലസ്) എന്നിവര്‍ സഹോദരങ്ങളും ആണ്.
പൊതുദര്‍ശനം സെപ്റ്റംബര്‍ 10 വെള്ളിയാഴ്ച വൈകിട്ട് 6 മുതല്‍ 8 മണി വരെ മാര്‍ത്തോമ്മാ ചര്‍ച്ച് ഓഫ് ഡാലസ് ഫാര്‍മേഴ്‌സ് ബ്രാഞ്ചില്‍ വെച്ച് (11550 Luna Rd, Farmers Branch, Tx 75234) നടത്തപ്പെടുന്നതും, സെപ്റ്റംബര്‍ 11 ശനിയാഴ്ച രാവിലെ 9 മണിക്ക് ഡാലസ് ഫാര്‍മേഴ്‌സ് ബ്രാഞ്ച് മാര്‍ത്തോമ്മാ ദേവാലയത്തില്‍ വെച്ച് സംസ്കാര ശുശ്രുഷ നടത്തുന്നതും തുടര്‍ന്ന് കോപ്പല്‍ റോളിംഗ് ഓക്‌സ് ഫ്യൂണറല്‍ ഹോമില്‍ (400 Freeport Pkwy, Coppell, Tx 75019) സംസ്കരിക്കുന്നതുമാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് : ജോണ്‍സണ്‍ 215 279 3174