Saturday, October 26, 2024

HomeObituaryഡോ.ടി.കെ.ജയരാജ് അന്തരിച്ചു

ഡോ.ടി.കെ.ജയരാജ് അന്തരിച്ചു

spot_img
spot_img

കോഴിക്കോട്: പ്രശസ്ത ജനറല്‍ സര്‍ജനും കോഴിക്കോട് പിവിഎസ് ഹോസ്പിറ്റല്‍ മാനേജിംഗ് ഡയറക്ടറും ചീഫ് സര്‍ജനും മാതൃഭൂമി ഡയറക്ടറുമായ ഡോ.ടി.കെ.ജയരാജ് (82) അന്തരിച്ചു.

സംസ്‌കാരം ഇന്നു രാവിലെ 11ന് മാവൂര്‍റോഡ് ശ്മശാനത്തില്‍. കെടിസി സ്ഥാപകനും പ്രമുഖ വ്യവസായിയുമായ പരേതനായ പി.വി.സാമിയുടെ മകള്‍ കുമാരി ജയരാജാണ് ഭാര്യ.

മക്കള്‍: ഡോ.ജെയ്‌സി ബൈജു (ഹാര്‍ട്ട് ആന്‍ഡ് വാസ്‌കുലാര്‍ കെയര്‍, ഫ്‌ളോറിഡ, യുഎസ്), ഡോ.ദീപ സുനില്‍ (പിവിഎസ്. ഹോസ്പിറ്റല്‍, കോഴിക്കോട്), ഡോ.ജയ് കിഷ് ജയരാജ് (ഡയറക്ടര്‍, പിവിഎസ്. ഹോസ്പിറ്റല്‍), ഡോ.ദീഷ്മ രാജേഷ് (പിവിഎസ് ഹോസ്പിറ്റല്‍).

മരുമക്കള്‍: ഡോ.പ്രദീപ് ബൈജു (ഹാര്‍ട്ട് ആന്‍ഡ് വാസ്‌കുലാര്‍ കെയര്‍, ഫ്‌ളോറിഡ, യുഎസ്), ഡോ.സുനില്‍ രാഹുലന്‍ (അബുദാബി), ഡോ.ആര്യ ജയ് കിഷ് (പിവിഎസ്. ഹോസ്പിറ്റല്‍), ഡോ. രാജേഷ് സുഭാഷ് (പിവിഎസ്. ഹോസ്പിറ്റല്‍).

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments