Saturday, October 26, 2024

HomeObituaryഫാ. ഏലിയാസ് തേക്കനാല്‍ (92) അന്തരിച്ചു

ഫാ. ഏലിയാസ് തേക്കനാല്‍ (92) അന്തരിച്ചു

spot_img
spot_img

തിരുവല്ല: മലങ്കര സുറിയാനി കത്തോലിക്കാ സഭ തിരുവല്ല അതിരൂപതയിലെ സീനിയര്‍ വൈദികന്‍ ഫാ. ഏലിയാസ് തേക്കനാല്‍ (92) അന്തരിച്ചു.

സംസ്‌കാരം വെള്ളിയാഴ്ച 11ന് ചെങ്ങരൂര്‍ സെന്റ് ജോര്‍ജ് മലങ്കര സുറിയാനി കത്തോലിക്കാ പള്ളിയിലെ കബര്‍ ചാപ്പലില്‍. ചെങ്ങരൂര്‍ മൂവക്കോട്ട് തേക്കനാല്‍ പരേതരായ ചാണ്ടി ഏലിയാസ് – മറിയാമ്മ ദന്പതികളുടെ മകനാണ്.

കുന്നംകുളം, നിലന്പൂര്‍, തലവടി നോര്‍ത്ത്, നിരണം ഈസ്റ്റ്, നിരണം വെസ്റ്റ്, പായിപ്പാട്, കല്ലിശേരി തുടങ്ങിയ ഇടവകകളില്‍ വികാരിയായി സേവനം അനുഷ്ഠിച്ചു. തിരുവല്ല അതിരൂപത പ്രൊക്കുറേറ്ററായി മൂന്നുതവണ പ്രവര്‍ത്തിച്ച ഫാ. ഏലിയാസ് പള്ളിമല സ്‌നേഹ സദന്‍ ഡയറക്ടറായും സേവനം ചെയ്തിട്ടുണ്ട്.

സഹോദരങ്ങള്‍: ടി.എ. തോമസ്, പരേതരായ ഏലിയാമ്മ, എം.ഇ. അലക്‌സാണ്ടര്‍.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments