Sunday, September 8, 2024

HomeObituaryഎം.എം തോമസ് (83) ലോസ്ആഞ്ചലസില്‍ അന്തരിച്ചു

എം.എം തോമസ് (83) ലോസ്ആഞ്ചലസില്‍ അന്തരിച്ചു

spot_img
spot_img

ലോസ് ഏഞ്ചലസ് : ഉഴവൂർ മറ്റപ്പള്ളിക്കുന്നേൽ എം എം തോമസ് (തോമസ് സാർ -83 ) ലോസ്ആഞ്ചലസില്‍ അന്തരിച്ചു. ഹൈസ്‌കൂൾ അധ്യാപകൻ, എൻ സി സി ഓഫീസർ, പഞ്ചായത്ത് മെമ്പർ , പബ്ലിക്ക് ലൈബ്രറി പ്രസിഡന്റ്,ഉഴവൂർ പള്ളി കൂടാരയോഗം പ്രസിഡണ്ട് , മതബോധന കമ്മീഷൻ അംഗം , ട്രസ്റ്റി, ബൈബിൾ കംമീഷൻ അംഗം, വേദപാഠം അധ്യാപകൻ, തുടങ്ങിയ നിരവധി മേഖലകളിൽ സേവനമനുഷ്ടിച്ചിട്ടുള്ള തോമസ് നല്ലൊരു ബൈബിൾ പണ്ഡിതനും പ്രഭാഷകനും എഴുത്തുകാരനുമായിരുന്നു.
ഭാര്യ ജോസഫീന കിടങ്ങൂർ അമ്പലത്തറ കുടുംബാംഗമാണ് .

സഹോദരങ്ങൾ: പരേതയായ മറിയാമ്മ വട്ടത്താനത്ത് (കട്ടപ്പന) , പരേതനായ മറ്റപ്പള്ളിക്കുന്നേൽ കുര്യൻ , അന്നമ്മ കുടിലിൽ (പിറവം), പരേതനായ മറ്റപ്പള്ളിക്കുന്നേൽ ജോസഫ് , മോളി ഓരത്താനിയിൽ (ഉഴവൂർ ), മാത്യു മറ്റപ്പള്ളിക്കുന്നേൽ (ഉഴവൂർ ), ലാലി ചെറുശ്ശേരിയിൽ (കരിംകുന്നം)

മക്കൾ: അനിൽ -സോണിയ(വെട്ടുപാറപ്പുറത്ത് ) (ലോസ് ഏഞ്ചലസ് ), അനില-റ്റോമി വഞ്ചിന്താനത്ത് ( ന്യൂയോർക്ക് ), അനീഷ-സിബി കദളിമറ്റം (ചിക്കാഗോ ), അഞ്ജുഷ -റെജിസൺ പഴേമ്പള്ളി (ടാമ്പാ )

ആഷ്‌ലി,അഞ്ജലി , ടിമ്മി , സ്റ്റീഫൻ , ടാനില ,ഷോൺ (ജെസീക്ക, കൊരട്ടിയിൽ ) ,സോനാ,സനൽ,സാറാ,ആൽബർട്ട്, അങ്കിത , ജോസ്മിത , ജീവൻ, ആൻ തെരേസ , ജയ്ക്ക് തുടങ്ങിയ പതിനഞ്ചു കൊച്ചുമക്കളുമുണ്ട്.

പരേതന്റെ മൃതദേഹം ഡിസംബർ 9 ശനിയാഴ്ച്ച ഉച്ചകഴിഞ്ഞു 2 :30 മുതൽ 5 :30 വരെ ലോസ് ഏഞ്ചലസിലുള്ള സെന്റ് അൽഫോൻസാ സീറോ മലബാർ ചർച്ചിൽ (215 N Macneil St; San Fernando, CA 91340 United States) പൊതുദർശനത്തിനു വെക്കുന്നതും പിന്നീട് സ്വന്തം ജന്മസ്ഥലമായ ഉഴവൂർ സെന്റ് സ്റ്റീഫൻസ് ചർച്ചിൽ സംസ്കരിക്കുന്നതുമാണ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments