Sunday, September 8, 2024

HomeScience and Technologyചന്ദ്രയാന്‍3 : അവസാന ഘട്ട പരിശോധനകള്‍ നാളെ

ചന്ദ്രയാന്‍3 : അവസാന ഘട്ട പരിശോധനകള്‍ നാളെ

spot_img
spot_img

ചന്ദ്രയാന്‍-3 ദൗത്യത്തിന് ഇനി ദിവസങ്ങള്‍ മാത്രം. കൗണ്ട് ഡൗണ്‍ ആരംഭിക്കുന്നതിനു മുൻപുള്ള അവസാന ഘട്ട പരിശോധനകള്‍ നാളെ നടക്കുന്നതാണ്. പദ്ധതിയുടെ എല്ലാ ഘട്ടങ്ങളും കൃത്യവും സൂക്ഷ്മമാണെന്ന് ഒരിക്കല്‍ കൂടി പരിശോധിച്ച്‌ അവലോകനം നടത്തുന്ന മിഷൻ റെഡിനസ് റിവ്യൂ ആണ് നാളെ സംഘടിപ്പിക്കുന്നത്. ശ്രീഹരിക്കോട്ടയില്‍ വച്ചാണ് പരിശോധനകള്‍ പൂര്‍ത്തിയാക്കുക.

സൂക്ഷ്മ പരിശോധനയ്ക്കുശേഷം സാങ്കേതിക പ്രശ്നങ്ങള്‍ ഇല്ലെന്ന് ഉറപ്പുവരുത്തിയാല്‍ മാത്രമാണ് അടുത്ത ഘട്ട നടപടികള്‍ ആരംഭിക്കുക. ഇതിനുശേഷം ഐഎസ്‌ആര്‍ഒ ചെയര്‍മാനും, ഡയറക്ടര്‍മാരും ഉള്‍പ്പെടുന്ന വിക്ഷേപണ അംഗീകാര ബോര്‍ഡായ ലോഞ്ച് ഓതറൈസേഷൻ ബോര്‍ഡ് അനുമതി നല്‍കും. പ്രശ്നങ്ങള്‍ ഇല്ലെന്ന് ഉറപ്പിച്ചാല്‍ ജൂലൈ 13ന് ഉച്ചയ്ക്ക് 2.35ന് കൗണ്ട് ഡൗണ്‍ ആരംഭിക്കുന്നതാണ്. തുടര്‍ന്ന് ജൂലൈ 14ന് ഉച്ചയ്ക്ക് 2.35-നാണ് വിക്ഷേപണം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments