Sunday, September 8, 2024

HomeScience and Technologyചന്ദ്രയാന്‍ 3: ആദ്യ ഭ്രമണപഥമാറ്റം വിജയമെന്ന് ഐഎസ്‌ആര്‍ഒ

ചന്ദ്രയാന്‍ 3: ആദ്യ ഭ്രമണപഥമാറ്റം വിജയമെന്ന് ഐഎസ്‌ആര്‍ഒ

spot_img
spot_img

ന്യൂദല്‍ഹി: ചന്ദ്രയാന്‍-3 ന്റെ ആദ്യ എര്‍ത്ത്ബൗണ്ട് ഫയറിംഗ് വിജയകരമായി നടത്തിയതായി ഐഎസ്‌ആര്‍ഒ. പേടകത്തിന്റെ നില സാധാരണ നിലയിലാണെന്നും ഐഎസ്‌ആര്‍ഒ അറിയിച്ചു.

സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് ഐഎസ്‌ആര്‍ഒയുടെ പ്രതികരണം. ‘ചന്ദ്രയാന്‍ -3 ഇപ്പോള്‍ ഒരു ഭ്രമണപഥത്തിലാണ്, അത് ഭൂമിയോട് ഏറ്റവും അടുത്തുള്ളപ്പോള്‍ 173 കിലോമീറ്ററും ഭൂമിയില്‍ നിന്ന് ഏറ്റവും അകലെയാണെങ്കില്‍ 41,762 കിലോമീറ്ററുമാണ്’, ഐഎസ്‌ആര്‍ഒ പറഞ്ഞു.

ഭൂമിയുടെ ഗുരുത്വാകര്‍ഷണ വലയത്തില്‍ നിന്നും പുറത്തു കടക്കുന്നതിന് ഭ്രമണപഥം വികസിപ്പിക്കാനുള്ള ആദ്യ ഘട്ടമാണ് എര്‍ത്ത്ബൗണ്ട് ഫയറിംഗ്. പ്രൊപ്പല്‍ഷന്‍ മൊഡ്യൂളിലെ ഘടിപ്പിച്ചിട്ടുള്ള ത്രസ്റ്റര്‍ ജ്വലിപ്പിച്ച്‌ കൊണ്ടാണ് ഇത് സാധ്യമാക്കുക. ബെംഗളൂരുവിലെ സാറ്റലൈറ്റ് സെന്റിറിന്റെ മേല്‍നോട്ടത്തിലാണ് ഭ്രമണപഥമാറ്റം നടത്തിയത് എന്നും ഐഎസ്‌ആര്‍ഒ അറിയിച്ചു.

അഞ്ച് തവണയാണ് ചന്ദ്രയാന്‍-3 ന്റെ ഭ്രമണപഥം വികസിപ്പിക്കുക. അതിന് ശേഷമാണ് ഭൂമിയുടെ ഗുരുത്വാകര്‍ഷണവലയത്തില്‍ നിന്നും പേടകം ചന്ദ്രനിലേക്കുള്ള യാത്ര ആരംഭിക്കുക. ദൗത്യത്തിലെ നിര്‍ണായക ഘട്ടങ്ങളിലൊന്നാണ് ഇത്. ലൂണാര്‍ ട്രാന്‍സഫര്‍ ട്രാജക്ടറി എന്ന് പറയുന്ന ഇത് ജൂലൈ 31 നോ ആഗസ്റ്റ് ഒന്നിനോ സംഭവിക്കാനാണ് സാധ്യത. ആഗസ്റ്റ് 23 നോ 24 നോ ആയിരിക്കും ലാന്‍ഡറിന്റെ സോഫ്റ്റ് ലാന്‍ഡിംഗ്.

നേരത്തെ ചന്ദ്രയാന്‍-3 ഭ്രമണപഥത്തില്‍ എത്തുന്നതിന്റെ ദൃശ്യങ്ങള്‍ ഐഎസ്‌ആര്‍ഒ പങ്ക് വെച്ചിരുന്നു. 

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments