Sunday, September 8, 2024

HomeScience and Technologyപഠിക്കാനും പഠിപ്പിക്കാനും മിടുക്കൻ; പത്താം ക്ലാസ്സുകാരൻ അമേരിക്കക്കാർക്ക് അധ്യാപകൻ

പഠിക്കാനും പഠിപ്പിക്കാനും മിടുക്കൻ; പത്താം ക്ലാസ്സുകാരൻ അമേരിക്കക്കാർക്ക് അധ്യാപകൻ

spot_img
spot_img

അമേരിക്കയിലെ വിദ്യാർത്ഥികൾക്ക് ഓൺലൈനായി എഐ ക്ലാസ് എടുത്ത് നൽകി താരമാകുകയാണ് പതിനാലുകാരൻ. സ്വന്തമായി നിർമിച്ച റോബോട്ടുമുണ്ട് സഹായിയായി. ഇ‌ടപ്പള്ളി സർക്കാർ സ്കൂളിലെ പത്താംക്ലാസ്സുകാരൻ റൗൾ ജോൺ അജുവിൻ്റെ വിശേഷങ്ങൾ അറിയാം.

6 വർഷമായി റൗളിന് ടെക്നോളജിയോട് ഇഷ്ടം തുടങ്ങിയിട്ട്. ക്ലബ് ഹൗസിൽ നിന്നും ആർട്ടിഫിഷ്യൽ ഇന്റലിജൻസിൻ്റെ സാധ്യതകളെ കുറിച്ച് പഠിച്ചു. അവിടെ നിന്ന് ചിക്കാഗോ അടിസ്ഥാനമായ ഇൻസൈറ്റ് റോർ കിഡ്സ് എന്ന എൻജിഒ വഴി അമേരിക്കയിലെ വിദ്യാർത്ഥികൾക്ക് ക്ലാസ് എടുക്കാനും തുടങ്ങി. ആദ്യം കമ്പ്യൂട്ടർ ഗെയിം പോലെ രൂപപ്പെടുത്തിയ റോബോട്ട് പിന്നീട് എ.ഐയുടെ സഹായത്തോടെ ജീവനും നൽകി.

സി.ബി.എസ്‌.സി സ്കൂളിൽ പഠിച്ച അജു ഇടപ്പള്ളിയിലെ സർക്കാർ വോക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലേക്ക് മാറ്റാൻ കാരണവുമുണ്ട്. പാഠപുസ്തകങ്ങളിൽ നിന്നു നേരിട്ടുളള ചോദ്യങ്ങൾ വരുന്ന പരീക്ഷയല്ല, മറിച്ച് കൂടുതൽ ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന പഠനവും താൽപര്യങ്ങൾ അറിഞ്ഞു പിന്തുണ നൽകുന്ന അധ്യാപകരുമാണ് സ്കൂൾ പഠനത്തിൻ്റെ അടിസ്ഥാനമെന്നാണ് ഈ കൊച്ചുമിടുക്കൻ വിശ്വസിക്കുന്നത്.

സോഷ്യൽ മീഡിയ ഇൻഫ്ലുൻസർ കൂടിയാണ് റൗൾ. ഇടപ്പള്ളി അമൃതനഗറിലെ ഐടി പ്രൊഫഷണലുകളായ അജു ജോസഫിൻ്റേയും ഷേബയുടെയും ഏക മകനാണ്. കുട്ടികൾക്ക് ഫോൺ നൽകരുതെന്ന് പറയുന്ന  മാതാപിതാക്കളോട് റൗളിൻ്റെ അച്ഛൻ പറയുന്നത് ഇങ്ങനെയാണ്, “കുട്ടികൾ അനാവിശ്യവും അപകടകരവുമായ കാര്യങ്ങളിലേക്കു പോകുമെന്ന് ഭയന്നാണ് മാതാപിതാക്കൾ പലപ്പോഴും ഫോണും മറ്റും നൽകാത്തത്. എന്നാൽ അവരുടെ താൽപര്യങ്ങളും കൂടെ പരിഗണിക്കണം. ഇതിലെ അപകടങ്ങൾ എന്തെന്നും എങ്ങനെ കൈകാര്യം ചെയ്യണമെന്നും നമ്മൾ പറഞ്ഞുകൊടുത്താൽ മനസ്സിലാകുന്നവരാണ് നമ്മുടെ മക്കൾ. അവർ കാര്യങ്ങൾ അറിഞ്ഞു വളരണം.”

തനിക്ക് കഴിയുന്നപോലെ ലോകത്തിലുള്ളവരെ സഹായിക്കാനും ഏതെങ്കിലും മാറ്റങ്ങൾ വരുത്താനും കഴിയണം എന്നാണ് ഈ കൊച്ചുമിടുക്കൻ്റെ ആഗ്രഹം. ഇതിനു പുറമേ അഭിനയിക്കാനും മാരത്തോൺ ഓടാനും ഭരത്യനാട്ടവുമെല്ലാം ഈ കൊച്ചു പ്രതിഭക്കു പ്രിയമാണ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments