Sunday, September 8, 2024

HomeScience and Technologyചന്ദ്രയാന്‍ 3 നാളെ ചന്ദ്രന്റെ ആകര്‍ഷണ വലയത്തില്‍ പ്രവേശിക്കും

ചന്ദ്രയാന്‍ 3 നാളെ ചന്ദ്രന്റെ ആകര്‍ഷണ വലയത്തില്‍ പ്രവേശിക്കും

spot_img
spot_img

ബെംഗളൂരു : ഇന്ത്യയുടെ ചാന്ദ്രദൗത്യമായ ചന്ദ്രയാൻ 3 ശനിയാഴ്ച ചന്ദ്രന്റെ ഗുരുത്വാകര്‍ഷണ വലയത്തില്‍ പ്രവേശിക്കും.

ശനിയാഴ്ച വൈകിട്ട് ഏഴു മണിക്കാണ് നിര്‍ണായക ഘട്ടത്തിലേക്ക് പ്രവേശിക്കുക. ചന്ദ്രനിലേക്കുള്ള യാത്രയിലെ മൂന്നില്‍ രണ്ട് ദൂരം ചന്ദ്രയാൻ 3 വിജയകരമായി പിന്നിട്ടതായി ഐഎസ്‌ആര്‍ഒ അറിയിച്ചു.

ജൂലൈ 14ന് വിക്ഷേപിച്ച ചന്ദയാൻ 3ന്റെ യാത്ര ശനിയാഴ്ചത്തേക്ക് 22 ദിവസമാകും. ഓഗസ്റ്റ് 23നാണ് വിക്രം ലാൻഡര്‍ ചന്ദ്രനില്‍ ഇറക്കാൻ ഉദ്ദേശിക്കുന്നത്. ട്രാൻസ് ലൂണാര്‍ ഓര്‍ബിറ്റിലേക്ക് മാറ്റിയ ചന്ദ്രയാൻ 3 ലൂണാര്‍ ട്രാൻഫര്‍ ട്രജക്ടറിയിലൂടെയാണ് നിലവില്‍ യാത്ര ചെയ്യുന്നത്.

17 ദിവസം ഭൂമിയെ വലംവച്ച ശേഷം ഓഗസ്റ്റ് ഒന്നിനാണ് ചന്ദ്രയാൻ മൂന്ന് ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് നീങ്ങിയത്. അഞ്ച് തവണ വിജയകരമായി ഭ്രമണപഥം ഉയര്‍ത്തിയാണ് ഭൂഗുരുത്വ വലയത്തില്‍നിന്ന് പുറത്തു കടന്നത്. 

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments