Sunday, September 8, 2024

HomeScience and Technologyആദിത്യ എല്‍1; നാലാം ഭ്രമണപഥമുയര്‍ത്തലും വിജയം: ഐഎസ്‌ആര്‍ഒ

ആദിത്യ എല്‍1; നാലാം ഭ്രമണപഥമുയര്‍ത്തലും വിജയം: ഐഎസ്‌ആര്‍ഒ

spot_img
spot_img

ബെംഗളൂരു: ഇന്ത്യയുടെ പ്രഥമ സൗരദൗത്യം ആദിത്യ എല്‍1 നാലാം ഘട്ട ഭ്രമണപഥമുയര്‍ത്തലും വിജയകരമായി പൂര്‍ത്തിയാക്കി.

ഐഎസ്‌ആര്‍ഒയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. വെള്ളിയാഴ്ച്ച പുലര്‍ച്ചെയാണ് നാലാം ഘട്ട ഭ്രമണപഥമുയര്‍ത്തല്‍ പൂര്‍ത്തിയാക്കിയത്. ഭൂമിയില്‍ നിന്ന് കുറഞ്ഞ ദൂരം 256 കിലോമീറ്ററും കൂടിയ ദൂരം 121973 കിലോമീറ്ററും വരുന്ന ദീര്‍ഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലാണ് പേടകം ഇപ്പോഴുള്ളത്.

നാലാം ഭ്രമണപഥത്തില്‍ വലംവെക്കുന്നത് പൂര്‍ത്തിയാക്കിയ ശേഷം പേടകം ഭ്രമണപഥം വിട്ട് ഭൂമിക്കും സൂര്യനുമിടയിലെ ലഗ്രാഞ്ച് പോയിന്റ് ഒന്നിലേക്കുള്ള യാത്ര ആരംഭിക്കും. സെപ്റ്റംബര്‍ പതിനഞ്ചിനായിരിക്കും ഈ യാത്ര തുടങ്ങുക. മൗറീഷ്യസ്, ബെംഗളൂരു, ശ്രീഹരിക്കോട്ട, പോര്‍ട്ട് ബ്ലയര്‍ എന്നിവിടങ്ങളിലെ തങ്ങളുടെ ഭൗമ കേന്ദ്രങ്ങളില്‍ നിന്ന് ഉപഗ്രഹത്തെ പ്രവര്‍ത്തന സമയത്ത് ട്രാക്ക് ചെയ്തതായി ഇസ്രൊ അറിയിച്ചു.

ഫിജി ദ്വീപസമൂഹത്തില്‍ സ്ഥിതി ചെയ്യുന്ന ട്രാന്‍സ്‌പോര്‍ട്ടബിള്‍ ടെര്‍മിനല്‍ പോസ്റ്റ്-ബേണ്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കും.സൂര്യനില്‍ നിന്ന് ഏകദേശം 15 ലക്ഷം കിലോമീറ്റര്‍ അകലെയാണ് ലഗ്രാഞ്ച് പോയിന്റ് വണ്ണുള്ളത്. സെപ്റ്റംബര്‍ രണ്ടിനായിരുന്നു ഇന്ത്യയുടെ സൗരദൗത്യമായ ആദിത്യ എല്‍1 വിക്ഷേപിച്ചത്.

പിന്നീട് മൂന്ന്, അഞ്ച്, 10 തിയതികളിലായി മൂന്ന് തവണയാണ് ഭ്രമണപഥമുയര്‍ത്തിയത്. സൂര്യന് ഏറ്റവും അടുത്തുള്ള പോയിന്റായ ലഗ്രാഞ്ചില്‍ നിന്ന് സൂര്യനില്‍ കാലാവസ്ഥയും, സൗര കൊടുങ്കാറ്റുകളെയും കുറിച്ചെല്ലാം ആദിത്യ എല്‍1 പഠിക്കും.

110 ദിവസം നീളുന്ന യാത്രയിലേക്കാണ് ഇനി ആദിത്യ കാലെടുത്ത് വെക്കാന്‍ പോകുന്നത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments