Friday, March 29, 2024

HomeSportsഫിഫ പ്രസിഡന്റായി വീണ്ടും ജിയാനി ഇന്‍ഫാന്റീനോ

ഫിഫ പ്രസിഡന്റായി വീണ്ടും ജിയാനി ഇന്‍ഫാന്റീനോ

spot_img
spot_img

സൂറിച്ച്‌: ജിയാനി ഇന്‍ഫാന്റീനോയെ വീണ്ടും ഫിഫ പ്രസിഡന്റായി തെരഞ്ഞെടുത്തു. റുവാണ്ട തലസ്ഥാനമായ കിഗാലിയില്‍ നടന്ന 73ാമത് ഫിഫ വേള്‍ഡ് കോണ്‍ഗ്രസിലാണ് ഇന്‍ഫാന്റീനോയെ വീണ്ടും ഫിഫ പ്രസിഡന്റായി തെരഞ്ഞെടുത്തത്.

നാലുവര്‍ഷത്തേക്കാണ് ഇന്‍ഫാന്റീനോ വീണ്ടും ഫിഫ പ്രസിഡന്റാവുന്നത്. എതിരാളികള്‍ ഇല്ലാതിരുന്നതിനാല്‍ ഐകകണ്ഠേനയായിരുന്നു തെരഞ്ഞെടുപ്പ്. ഫുട്ബോള്‍ ലോകകപ്പ് രണ്ട് വര്‍ഷത്തിലൊരിക്കല്‍ ആക്കണമെന്ന ഇന്‍ഫാന്റീനോ നേരത്തെ നിര്‍ദേശം വെച്ചിരുന്നു. എന്നാല്‍ അംഗങ്ങളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് ഇത് തല്‍ക്കാലം മാറ്റിവെച്ചു.

2016ലാണ് സെപ് ബ്ലാറ്ററുടെ പകരക്കാരനായി ഇന്‍ഫാന്റീനോ ആദ്യമായി ഫിഫ പ്രസിഡന്റായത്. 2019ല്‍ വീണ്ടും പ്രസഡിന്റായി തെരഞ്ഞെടുക്കപ്പെട്ടു. 2026ല്‍ അമേരിക്കയും കാനഡയും മെക്സിക്കോയും സംയുക്ത ആതിഥേയത്വം വഹിക്കുന്ന ഫുട്ബോള്‍ ലോകകപ്പ് വരെ ഇന്‍ഫാന്റീനോ പ്രസിഡന്റ് സ്ഥാനത്ത് തുടരും

പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതില്‍ അഭിമാനമുണ്ടെന്നും ഇത് വലിയൊരു ഉത്തരവാദിത്തമാണെന്നും ഇന്‍ഫാന്റീനോ പറഞ്ഞു. എന്നെ സ്നേഹിക്കുന്നവര്‍ നിരവധിയുണ്ടെന്നറിയാം, ഇനി എന്നെ വെറുക്കുന്നുവരോടും സ്നേഹം മാത്രമെന്നും ഇന്‍ഫാന്റീനോ പറഞ്ഞു. 2019-2022 കാലയളവില്‍ ഫിഫയുടെ വരുമാനം റെക്കോര്‍ഡിട്ടെന്നും വരും വര്‍ഷങ്ങളിലും വന്‍ വരുമാനവര്‍ധനവാണ് ലക്ഷ്യമിടുന്നതെന്നും ഇന്‍ഫാന്റീനോ പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments