ക്രിക്കറ്റ് ആരാധകർ ആകാംഷയോടെ കാത്തിരുന്ന ഐപിഎൽ മാമാങ്കത്തിൻ കൊടി ഉയർന്നു കഴിഞ്ഞു. ഉദ്ഘാടന മത്സരത്തിലെ ആവേപ്പോരാട്ടിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ഏഴ് വിക്കറ്റിനാണ് നിലവിലെ ചാമ്പ്യൻമാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ പരാജയപ്പെടുത്തിയത്. ഐപിഎല്ലിന്റെ താര ലേലം മുതൽ ക്രിക്കറ്റ് ആരാധകറിൽ ആവേശം നിറച്ചിരുന്നു. ടീമുകൾ അവരുടെ സ്ക്വാഡുകളെ ശക്തിപ്പെടുത്തുന്നതിനായി വൻതോതിലാണ് പണം വാരിയെറിഞ്ഞത്.ഐപിഎൽ 2025-ൽ ഏറ്റവും ഉയർന്ന വിലയ്ക്ക് ടീമുകൾ സ്വന്തമാക്കിയ വിക്കറ്റ് കീപ്പർമാർ ആരൊക്കെയാണെന്ന് നോക്കാം
ഐപിഎൽ 2025 മെഗാ ലേലത്തിൽ ഇന്ത്യയുടെ സ്റ്റാർ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ ഋഷഭ് പന്തിനെ 27 കോടി രൂപയ്ക്കാണ് ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് സ്വന്തമാക്കിയത്, ഇതോടെ ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വിലയേറിയ കളിക്കാരനായി ഋഷഭ് പന്ത് മാറി. ഐപിഎല്ലിൽ11 മത്സരങ്ങളിൽ നിന്നായി 3284 റൺസാണ് പന്ത് നേടിയത് പുറത്താകാതെ നേടിയ 128 റൺസാണ് ഉയർന്ന വ്യക്തിഗത സ്കോർ
ദക്ഷിണാഫ്രിക്കൻ വിക്കറ്റ് കീപ്പർ ഹെൻറിച്ച് ക്ലാസനെ സൺറൈസേഴ്‌സ് ഹൈദരാബാദ് 23 കോടി രൂപയ്ക്കാണ് സ്വന്തമാക്കിയത്. 2024 ലെ ഐപിഎൽ സീസണിൽ ഈ ദക്ഷിണാഫ്രിക്കയ്ക്കാൻ താരം 16 മത്സരങ്ങളിൽ നിന്ന് 479 റൺസാണ് നേടിയത്. ഐപിഎല്ലിൽ ആകെ 35 മത്സരങ്ങൾ കളിച്ച ക്ളാസൻ 993 റൺസ് നേടിയിട്ടുണ്ട്.104 റൺസാണ് ഉയർന്ന വ്യക്തിഗ സ്കോർ.
വെസ്റ്റ് ഇൻഡീസ് താരം നിക്കോളാസ് പൂരനെ 21 കോടി രൂപയ്ക്കാണ് ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് സ്വന്തമാക്കിയത്. 76 മത്സരങ്ങളിൽ നിന്നും 1769 റൺസാണ് പൂരന്റെ ഐപിഎൽ സമ്പാദ്യം. കഴിഞ്ഞ സീസണിൽ പൂരൻ 14 കളികളിൽ നിന്ന് 499 റൺസ് നേടി.162.29 ആണ് പൂരന്റെ സ്ട്രൈക്ക് റേറ്റ്
ഇന്ത്യയുടെ പ്രമുഖ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ സഞ്ജു സാംസണെ ഐപിഎൽ 2025 മെഗാ ലേലത്തിന് മുമ്പതന്നെ രാജസ്ഥാൻ റോയൽസ് 18 കോടി രൂപയ്ക്ക്നിലനിർത്തിയിരുന്നു.168 ഐപിഎൽ മത്സരങ്ങളൽനിന്ന് 4419 റൺസാണ് സഞ്ജു നേടിയത്.119 റൺസാണ് ഉയർന്ന വ്യക്തിഗ സ്കോർ.
ഐപിഎൽ 2025 മെഗാ ലേലത്തിൽ ഗുജറാത്ത് ടൈറ്റൻസ് ജോസ് ബട്‌ലറെ 15.75 കോടി രൂപയ്ക്കാണ് സ്വന്തമാക്കിയത്. മുമ്പ്, ബട്‌ലർ രാജസ്ഥാൻ റോയൽസിന്റെ താരമായിരുന്നു. എന്നാൽ പുതിയ ലേലത്തിൽ രാജസ്ഥാന് അദ്ദേഹത്തെ നിലനിർത്താൻ കഴിഞ്ഞില്ല.107 ഐപിഎൽ മത്സരങ്ങളിൽ നിന്നായി 3582 റൺസാണ് ജോസ് ബട്ലർ നേടിയത്. 124 റൺസാണ് ഉയർന്ന വ്യക്തിഗത സ്കോർ.