Sunday, May 19, 2024

HomeSportsപവർ പ്ലേയിൽ ഐപിഎല്ലിലെ റെക്കോഡ് സ്കോറുമായി സൺറൈസേഴ്സ്; ഡൽഹിക്ക് ലക്ഷ്യം 267 റൺസ്

പവർ പ്ലേയിൽ ഐപിഎല്ലിലെ റെക്കോഡ് സ്കോറുമായി സൺറൈസേഴ്സ്; ഡൽഹിക്ക് ലക്ഷ്യം 267 റൺസ്

spot_img
spot_img

ന്യൂഡൽഹി: ഐപിഎല്ലിൽ വെടിക്കെട്ട് പ്രകടനവുമായി സൺറൈസേഴ്സ് ബാറ്റർമാർ കളം നിറഞ്ഞപ്പോൾ ഒരിക്കൽകൂടി പിറന്നത് വമ്പൻ സ്കോർ. ഓപ്പണർ‌മാർ തുടങ്ങിവച്ച വമ്പനടികൾ അവസാന ഓവറുകളിൽ ഷഹബാസ് അഹമ്മദ് ഏറ്റെടുത്തതോടെ ടീം വമ്പൻ സ്കോര്‍ സ്വന്തമാക്കി.

ഡൽഹി ക്യാപിറ്റൽസിന് മുന്നിൽ 267 റൺസ് വിജയലക്ഷ്യമാണ് സൺറൈസേഴ്സ് ഉയർത്തിയത്. ഒരു ഘട്ടത്തിൽ 300 റൺസ് എളുപ്പം മറികടക്കുമെന്ന് തോന്നിച്ചതാണ്. എന്നാൽ മധ്യ ഓവറുകളിൽ വിക്കറ്റുകള്‍ വീണതും റൺറേറ്റ് കുറഞ്ഞതും സൺറൈസേഴ്സിന് തിരിച്ചടിയായി.

നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിലാണ് ഹൈദരാബാദ് 266 റൺസ് നേടിയത്. 32 പന്തിൽ 89 റൺസ് അടിച്ചുകൂട്ടിയ ഓപ്പണര്‍ ട്രാവിസ് ഹെഡാണ് ടോപ് സ്കോറർ. ടോസ് നേടി ഫീൽഡിങ് തെരഞ്ഞെടുത്ത ഡൽഹി ക്യാപ്റ്റൻ ഋഷഭ് പന്തിന്റെ തീരുമാനം തെറ്റാണെന്ന് തെളിയിച്ചുകൊണ്ടാണ് സൺറൈസേഴ്സ് ഓപ്പണർമാർ ബാറ്റിങ് തുടങ്ങിയത്.

ആദ്യ 5 ഓവറുകളിൽ 103 റൺസ് ‌അടിച്ചുകൂട്ടിയ ഹൈദരാബാദ് താരങ്ങൾ പവർപ്ലേയിൽ 125 റൺസാണ് സ്വന്തമാക്കിയത്.  ഐപിഎലിലെ റെക്കോർഡാണിത്. ഇതിനിടെ കേവലം 16 പന്തിൽനിന്ന് ട്രാവിസ് ഹെഡ് അർധ സെഞ്ചുറിയും നേടിയിരുന്നു.

ഹെഡ്ഡിനൊപ്പം ബാറ്റിങ് വിസ്ഫോടനം തീർത്ത അഭിഷേക് ശർമയെ പുറത്താക്കി കുൽദിപ് യാദവാണ് ആദ്യ വിക്കറ്റ് പാര്‍ട്നർഷിപ് 131 റൺസിൽ അവസാനിപ്പിച്ചത്. 383 സ്ട്രൈക്ക് റേറ്റിൽ, വെറും 12 പന്തിൽനിന്ന് 46 റൺസ് നേടിയാണ് അഭിഷേക് പുറത്തായത്. 2 ഫോറും 6 സിക്സുമാണ് താരം അടിച്ചുകൂട്ടിയത്.

അതേ ഓവറിന്റെ അവസാന പന്തിൽ എയ്ഡൻ മാർക്രത്തെ (1) പുറത്താക്കി കുൽദീപ് രണ്ടാം പ്രഹരമേൽപ്പിച്ചു. തന്റെ തൊട്ടടുത്ത ഓവറിൽ കുൽദീപ് തന്നെ അപകടകാരിയായ ഹെഡ്ഡിനേയും മടക്കി. 32 പന്തിൽ 11 ഫോറും 6 സിക്സും സഹിതം 89 റൺസാണ് താരം അടിച്ചെടുത്തത്. ഹെൻറിച് ക്ലാസനും (8 പന്തിൽ 15) പിന്നാലെ പുറത്തായതോടെ ഹൈദരാബാദിന്റെ റൺറേറ്റ് ഇടിഞ്ഞു. എട്ടാം ഓവറിൽ 150 പിന്നിട്ട ടീം സ്കോർ 15ാം ഓവറിലാണ് 200 കടന്നത്.

27 പന്തിൽ 37 റൺസ് നേടിയ നിതീഷ് കുമാർ റെഡ്ഡിയെ കുൽദീപ് വാർണറുടെ കൈകളിലെത്തിച്ചു. അവസാന ഓവറുകളിൽ തകർത്തടിച്ച ഷഹബാസ് അഹമ്മദ് (29 പന്തിൽ 59*) ടീം സ്കോർ 250 കടത്തി. നായകൻ പാറ്റ് കമ്മിൻസ് 1 റൺസുമായി പുറത്തായി. ഡൽഹിക്കു വേണ്ടി കുൽദീപ് നാലും മുകേഷ് കുമാർ, അക്ഷർ പട്ടേൽ എന്നിവർ ഓരോ വിക്കറ്റു വീതവും നേടി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments