രണ്ടു വര്‍ഷം കൂടുമ്പോള്‍ ലോകകപ്പ് ഫുട്‌ബോള്‍ നടത്താനുള്ള തീരുമാനം പരിഗണനയിലെടുത്ത് അന്താരാഷ്ട്ര ഫുട്‌ബോള്‍ സംഘടനായായ ഫിഫ. ലോകകപ്പ് ഫുട്‌ബോള്‍ നാല് വര്‍ഷങ്ങള്‍ കൂടുമ്പോഴാണ് നടത്താറുള്ളത്. കഴിഞ്ഞ ദിവസം നടന്ന 71ാംമത് ഫിഫ കോണ്‍ഗ്രസിലാണ് രണ്ട് വര്‍ഷം കൂടുമ്പോള്‍ ലോകകപ്പ് നടത്താനായുള്ള വിഷയം ചര്‍ച്ചയായത്.
സൗദി അറേബിയന്‍ ഫുട്‌ബോള്‍ ഫെഡറേഷനാണ് ഇത്തരത്തിലൊരാശയം ഫിഫ കോണ്‍ഗ്രസില്‍ മുന്നോട്ട് വെച്ചത്. ചര്‍ച്ചയില്‍ ഏവരും ആശയത്തെ അനുകൂലിച്ചു. ഈ വിഷയത്തില്‍ കൂടുതല്‍ സാധ്യതകള്‍ പരിശോധിച്ചതിനു ശേഷം മാത്രമേ തീരുമാനം ഉണ്ടാവുകയുള്ളു. ഇനി വരുന്ന ലോകകപ്പ് പുരുഷന്മാരുടേത് ഖത്തറില്‍ വെച്ചും വനിതകളുടേത് ന്യൂസിലാന്റ്, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളിലും വെച്ചാണ് നടക്കുക.