Wednesday, June 26, 2024

HomeSports'ഹൈ വോൾട്ടേജിൽ' ഹൈദരാബാദ്; പഞ്ചാബിനെതിരെ നാല് വിക്കറ്റ് ജയം

‘ഹൈ വോൾട്ടേജിൽ’ ഹൈദരാബാദ്; പഞ്ചാബിനെതിരെ നാല് വിക്കറ്റ് ജയം

spot_img
spot_img

ഹൈദരാബാദ്: ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് നാല് വിക്കറ്റ് ജയം. ഇതോടെ ഐപിഎല്‍ പോയിന്റ് പട്ടികയിൽ ഹൈദരാബാദ് രണ്ടാമതെത്തി. പഞ്ചാബ് ഉയര്‍ത്തിയ 214 റണ്‍സ് വിജയലക്ഷ്യം 19.1 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ഹൈദരാബാദ് മറികടക്കുകയായിരുന്നു.

ഹൈദരാബാദിന് ആദ്യ പന്തില്‍ തന്നെ സൂപ്പര്‍ താരം ട്രാവിസ് ഹെഡിനെ നഷ്ടമായി. എന്നാല്‍ ഇതിനു പിന്നാലെയെത്തിയ അഭിഷേക് ശര്‍മയും രാഹുല്‍ ത്രിപതിയും ഗംഭീര പ്രകടനം കാഴ്ചവച്ചത് ടീമിനെ കരകയറ്റി. 28 പന്തില്‍ നിന്ന് 66 റണ്‍സെടുത്ത അഭിഷേക് ശര്‍മയാണ് ഹൈദരാബാദിന്റെ ടോപ് സ്‌കോറര്‍. 18 പന്തില്‍ നിന്ന് 33 റണ്‍സെടുത്ത രാഹുല്‍ ത്രിപാഠി, 25 പന്തില്‍ നിന്ന് 37 റണ്‍സെടുത്ത നിതീഷ് റെഡ്ഡി, 26 പന്തില്‍ നിന്ന് 42 റണ്‍സെടുത്ത കാള്‍സണ്‍ എന്നിവര്‍ മികച്ച ഇന്നിങ്‌സ് പുറത്തെടുത്തു.

ടോസ് നേടി പഞ്ചാബ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. പഞ്ചാബിനായി ഓപ്പണര്‍മാര്‍ അഥര്‍വ ടൈഡേയും പ്രഭ്‌സിമ്രാന്‍ സിങ്ങും മികച്ച തുടക്കമാണ് സമ്മാനിച്ചത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments