Sunday, September 8, 2024

HomeSportsലോകകപ്പ് ക്രിക്കറ്റ്; കാര്യവട്ടത്തെ തഴഞ്ഞതില്‍ പ്രതിഷേധവുമായി ശശി തരൂര്‍

ലോകകപ്പ് ക്രിക്കറ്റ്; കാര്യവട്ടത്തെ തഴഞ്ഞതില്‍ പ്രതിഷേധവുമായി ശശി തരൂര്‍

spot_img
spot_img

തിരുവനന്തപുരം: ഒക്ടോബറില്‍ ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പ് ക്രിക്കറ്റ് മത്സരങ്ങളില്‍ കേരളം വേദിയാകാത്തതില്‍ പ്രതിഷേധവുമായി ശശി തരൂര്‍ എം.പി രംഗത്ത്.

ഇന്ത്യയിലെ ഏറ്റവും മികച്ച ക്രിക്കറ്റ് സ്റ്റേഡിയം എന്ന് പലരും വാഴ്ത്തുന്ന തിരുവനന്തപുരത്തെ കാര്യവട്ടം ഗ്രീൻഫീല്‍ഡ് സ്റ്റേഡിയം ലോകകപ്പ് ഫിക്സ്ചറില്‍ കാണാത്തതില്‍ കടുത്ത നിരാശയുണ്ടെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

അതേസമയം, ഉദ്ഘാടനവും ഫൈനലുമുള്‍പ്പെടെ നിരവധി പ്രധാന മത്സരങ്ങള്‍ക്ക് വേദിയായി അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തെ തെരഞ്ഞെടുത്തതിനെ അദ്ദേഹം പരിഹസിച്ചു. ‘അഹമ്മദാബാദ് രാജ്യത്തിന്റെ പുതിയ ക്രിക്കറ്റ് തലസ്ഥാനമായി മാറുകയാണിപ്പോള്‍, എന്നാല്‍ ഒന്നോ രണ്ടോ മത്സരമെങ്കിലും കേരളത്തിന് അനുവദിച്ചുകൂടായിരുന്നോ.’ ശശി തരൂര്‍ ചോദിച്ചു.

തിരുവനന്തപുരം ഏറെകുറേ ലോകകപ്പ് ക്രിക്കറ്റ് മത്സരങ്ങളുടെ ലിസ്റ്റില്‍ ഉള്‍പ്പെടുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ചൊവ്വാഴ്ച ഫിക്സ്ചര്‍ പുറത്തിറക്കിയപ്പോള്‍ സന്നാഹമത്സരത്തിന്റെ വേദി മാത്രമായാണ് ഇടംപിടിച്ചത്.

ഡല്‍ഹി, ധരംശാല, ലഖ്നോ, അഹമ്മദാബാദ്, കൊല്‍ക്കത്ത, മുംബൈ, പുണെ, ഹൈദരാബാദ്, ചെന്നൈ, ബെംഗളൂരു എന്നിവിടങ്ങളിലായായണ് മത്സരങ്ങള്‍ നടക്കുന്നത്

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments