റ്റാംപ: യൂണിവേഴ്സിറ്റി ഓഫ് സൗത്ത് ഫ്ലോറിഡയിൽ നിന്നുള്ള മുൻ കോളജ് ഫുട്ബോൾ താരം ടീഗൻ മാർട്ടിൻ (20) കാർ അപകടത്തിൽ മരിച്ചു. ടീഗൻ മാർട്ടിൻ സഞ്ചരിച്ചിരുന്ന ബിഎംഡബ്ല്യു കാർ കുഴിയിൽ വീണ നിലയിൽ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. തിങ്കളാഴ്ച പുലർച്ചെ 5 മണിയോടെയാണ് സംഭവം നടന്നത്.
‘ടീഗൻ മാർട്ടിന്‍റെ പെട്ടെന്നുള്ള വേർപാടിൽ ഞങ്ങൾക്ക് അതിയായ ദുഃഖമുണ്ട്. ടീഗന്‍റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും അവനെ അറിയുകയും സ്നേഹിക്കുകയും ചെയ്ത എല്ലാവരെയും ഞങ്ങളുടെ ചിന്തകളും പ്രാർഥനകളും അറിയിക്കുന്നു,’ യുഎസ്എഫ് ഫുട്ബോൾ പ്രസ്താവനയിൽ പറഞ്ഞു.
2023 സീസണിലേക്ക് സൗത്ത് ഫ്ലോറിഡയിലേക്ക് മാറുന്നതിന് മുൻപ് മാർട്ടിൻ 2022 സീസണിൽ ലിബർട്ടിയ്‌ക്കൊപ്പമാണ് ചെലവഴിച്ചത്.