അഹമ്മദാബാദ്: ചരിത്ര നേട്ടത്തോടെ ഒളിംപിക്സ് യോഗ്യത നേടിയെടുത്ത് ഇന്ത്യയുടെ നീന്തല്‍ താരം മാന പട്ടേല്‍. ടോക്യോ ഒളിംപിക്സില്‍ ബാക്ക്സ്ട്രോക്കില്‍ പങ്കെടുക്കും. ഒളിംപിക്സ് നീന്തലില്‍ യോഗ്യത നേടുന്ന ചരിത്രത്തിലെ ആദ്യ വനിതാ ഇന്ത്യന്‍ താരമെന്ന നേട്ടത്തോടെയാണ് 21കാരി ടക്യോയിലേക്ക് പറക്കുന്നത്.
ഒളിംപ്ക്സ് യോഗ്യത നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ നീന്തല്‍ താരമാണ് മാന. താരം നേരിട്ട് യോ?ഗ്യത സ്വന്തമാക്കുകയായിരുന്നു. നേരത്തെ മലയാളി താരം സാജന്‍ പ്രകാശ്, ശ്രീഹരി നടരാജ് എന്നിവരും യോഗ്യത സ്വന്തമാക്കിയിരുന്നു.
നീന്തലില്‍ ഒളിംപിക്സ് യോഗ്യത നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമായി മാറിയ മാനയ്ക്ക് അഭിനന്ദനവുമായി കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജിജു ട്വിറ്റര്‍ കുറിപ്പിട്ടു.
ദേശീയ ഗെയിംസില്‍ 50 മീറ്റര്‍, 200 മീറ്റര്‍ ബാക്ക്സ്ട്രോക്കില്‍ സ്വര്‍ണം നേടിയിട്ടുള്ള താരമാണ് മാന. ബാക്ക്സ്ട്രോക്കിലെ നിലവിലെ ദേശീയ റെക്കോര്‍ഡും താരത്തിന്റെ പേരിലാണ്.