Saturday, September 7, 2024

HomeSportsവേഗതാരം: എലെയ്ന്‍ തോംസണ് ഒളിമ്പിക് റെക്കോഡോടെ സ്വര്‍ണം

വേഗതാരം: എലെയ്ന്‍ തോംസണ് ഒളിമ്പിക് റെക്കോഡോടെ സ്വര്‍ണം

spot_img
spot_img

ടോക്യോ: ടോക്യോ ഒളിമ്പിക്‌സിലെ ഏറ്റവും വേഗമേറിയ വനിതാ താരമായി ജമൈക്കയുടെ എലെയ്ന്‍ തോംസണ്‍. 100 മീറ്റര്‍ ഫൈനലില്‍ ഒളിമ്പിക് റെക്കോഡോടെ എലെയ്ന്‍ സ്വര്‍ണം നേടി. 10.61 സെക്കന്റില്‍ ഫിനിഷിങ് ലൈന്‍ തൊട്ടു.

സ്വര്‍ണത്തോടൊപ്പം വെള്ളിയും വെങ്കലവും ജമൈക്ക നേടി. ലോക ഒന്നാം നമ്പര്‍ താരവും രണ്ടു തവണ ഒളിമ്പിക് ചാമ്പ്യനുമായ ഷെല്ലി ആന്‍ഫ്രേസറിനാണ് വെള്ളി (സമയം: 10.74 സെ). മൂന്നാം റാങ്കുകാരിയായ ഐവറി കോസ്റ്റിന്റെ താ ലൗവിനെ പിന്തള്ളി ഷെറീക്ക ജാക്ക്‌സണ്‍ വെങ്കലം സ്വന്തമാക്കി.

10.76 സെക്കിന്റില്‍ ഓടിയെത്തിയ ഷെറീക്കയുടെ കരിയറിലെ ഏറ്റവും മികച്ച സമയമാണിത്. താ ലൗവിന് നാലാം സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. (10.91 സെ).

യു.എസ്.എയുടെ ഫളോറെന്‍സ് ഗ്രിഫിതിന്റെ പേരിലുള്ള ഒളിമ്പിക് റെക്കോഡാണ് എലെയ്ന്‍ തോംസണ്‍ മറികടന്നത്. 1988ലെ സിയോള്‍ ഒളിമ്പിക്‌സിലാണ് ഫ്‌ളോറെന്‍സ് ഒളിമ്പിക് റെക്കോഡോടെ സ്വര്‍ണം നേടിയത്.

(10.62 സെ). ലോക റെക്കോഡും ഫ്‌ളോറെന്‍സിന്റെ പേരിലാണ് (10.49 സെ). ഇതോടെ ഏറ്റവും വേഗത്തില്‍ 100 മീറ്റര്‍ ഓടുന്ന ലോകത്തെ രണ്ടാമത്തെ വനിതയെന്ന റെക്കോഡും എലെയ്ന്‍ സ്വന്തമാക്കി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments