മെല്‍ബണ്‍: മുന്‍ ന്യൂസീലന്‍ഡ് ക്രിക്കറ്റ് താരം ക്രിസ് കെയ്ന്‍സ് അതീവ ഗുരുതരാവസ്ഥയില്‍. ഓസ്‌ട്രേലിയയുടെ തലസ്ഥാനമായ കാന്‍ബറയിലെ ആശുപത്രയില്‍ കഴിയുന്ന താരം ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നത്.
ഹൃദയ ധമനികള്‍ പൊട്ടി രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്ന് കഴിഞ്ഞാഴ്ച്ചയാണ് കെയ്ന്‍സിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നിരവധി ശസ്ത്രിക്രിയകള്‍ക്ക് വിധേയനായി.
എന്നാല്‍ ഇപ്പോള്‍ 51കാരന്‍ ചികിത്സകളോട് പ്രതികരിക്കുന്നില്ല. കൂടുതല്‍ വിദഗ്ദ ചികിത്സക്കായി സിഡ്‌നിയിലെ ആശുപത്രിയിലേക്ക് മാറ്റിയേക്കും.
2010ല്‍ ഓസ്‌ട്രേലിയക്കാരി മെലാനി ക്രോസറെ വിവാഹം കഴിച്ചശേഷം കെയ്ന്‍സ് ഓസ്‌ട്രേലിയയിലാണ് സ്ഥിരതാമസം. ന്യൂസീലന്റിനായി 62 ടെസ്റ്റുകളും 215 ഏകദിനങ്ങളും രണ്ട് ട്വന്റി20 മത്സരങ്ങളിലും കളിച്ചിട്ടുണ്ട്.
1998 മുതല്‍ 2006 വരെ രാജ്യത്തിനായി കളിച്ച താരം മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളാണ്. ടെസ്റ്റില്‍ 3320 റണ്‍സും 218 വിക്കറ്റും നേടി. ഏകദിനത്തില്‍ 4950 റണ്‍സും 201 വിക്കറ്റും സ്വന്തം പേരിലുണ്ട്. 2000ത്തില്‍ വിസ്ഡന്‍ ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ ആയി.