Sunday, September 8, 2024

HomeSportsവനിതാ ലോകകപ്പില്‍ സ്പെയിനിന് ആദ്യ കിരീടം

വനിതാ ലോകകപ്പില്‍ സ്പെയിനിന് ആദ്യ കിരീടം

spot_img
spot_img

സിഡ്‌നി: വനിതാ ഫുട്‌ബോള്‍ ലോകകപ്പില്‍ കന്നി കിരീടം സ്വന്തമാക്കി സ്‌പെയ്‌ൻ. ആവേശകരമായ ഫൈനല്‍ പോരാട്ടത്തില്‍ കരുത്തരായ ഇംഗ്ലണ്ടിനെ മറുപടിയില്ലാത്ത ഒരു ഗോളിനാണ് സ്പെയിൻ തോല്‍പ്പിച്ചത്.

29-ാം മിനിറ്റില്‍ ഓള്‍ഗ കാര്‍മോണയാണ് സ്പെയ്‌നിനെ കിരീടനേട്ടത്തിലേക്ക് നയിച്ച ഗോള്‍ നേടിയത്.

മത്സരത്തിന്‍റെ തുടക്കം മുതല്‍ക്കേ പന്തിൻമേലുള്ള ആധിപത്യം നേടാൻ സ്പാനിഷ് വനിതകള്‍ കഠിനാധ്വാനം ചെയ്തു. സ്വന്തം ബോക്‌സിനുള്ളില്‍ പ്രതിരോധതാരങ്ങള്‍ തമ്മിലുള്ള മികച്ച ഒത്തിണക്കവും സ്പെയിനിന് തുണയായി. ഇംഗ്ലണ്ടിന്‍റെ മുന്നേറ്റങ്ങളൊക്കെ ലക്ഷ്യം കാണാതെ അവസാനിപ്പിക്കാൻ അവര്‍ക്ക് സാധിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments