Sunday, September 8, 2024

HomeSportsയുഎസ് ഓപ്പണ്‍ ടെന്നീസില്‍ ബ്രിട്ടീഷ് താരം എമ്മ റാഡുകാനയ്ക്ക് കിരീടം

യുഎസ് ഓപ്പണ്‍ ടെന്നീസില്‍ ബ്രിട്ടീഷ് താരം എമ്മ റാഡുകാനയ്ക്ക് കിരീടം

spot_img
spot_img

ന്യൂയോര്‍ക്ക്: യു.എസ് ഓപണിലെ വനിത വിഭാഗം സിംഗിള്‍സിലെ കൗമാരക്കാരുടെ ഫൈനലില്‍ എമ്മ റാഡുകാനുവിന് ജയം. കാനഡയുടെ 19കാരിയായ ലൈല ഫെര്‍ണാണ്ടസിനെയാണ് 18കാരിയായ എമ്മ കലാശപ്പോരാട്ടത്തില്‍ കീഴടക്കിയത്.

150ാം റാങ്കുകാരിയായ എമ്മ 44 വര്‍ഷത്തനിടെ ഗ്രാന്‍ഡ്സ്ലാം നേടുന്ന ആദ്യ ബ്രിട്ടീഷ് വനിതയെന്ന അതുല്യ നേട്ടം സ്വന്തമാക്കി. 73ാം റാങ്കുകാരിയായ ലൈയെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് എമ്മ പരാജയപ്പെടുത്തിയത്. സ്‌കോര്‍: 64, 63.

1977ല്‍ വിംബിള്‍ഡനില്‍ ജേതാവായ വിര്‍ജീനിയ വെയ്ഡിന് ശേഷം ഒരു ബ്രിട്ടീഷ് വനിത പോലും ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്‍റില്‍ ജേതാവായിരുന്നില്ല. വെയ്ഡിന് (1968) ശേഷം യു.എസ് ഓപണില്‍ മുത്തമിടുന്ന ആദ്യ ബ്രിട്ടീഷ് താരവുമാണ് എമ്മ.

സീഡില്ല താരങ്ങള്‍ മാറ്റുരച്ച ആദ്യ വനിത ഗ്രാന്‍ഡ്സ്ലാം ഫൈനല്‍ കാണാന്‍ വെയ്ഡും ബ്രിട്ടീഷ് പുരുഷ ടെന്നിസ് ഇതിഹാസം ടിം ഹെന്‍മാന്‍ എന്നിവരടക്കമുള്ള പ്രമുഖര്‍ ആര്‍തര്‍ ആഷെ സ്‌റ്റേഡിയത്തില്‍ എത്തിയിരുന്നു.

1999 യു.എസ് ഓപണില്‍ കണ്ട സെറീന വില്യംസ് (17)മാര്‍ട്ടിന ഹിംഗിസ് (18) കൗമാര ഫൈനലിന് ശേഷം ഇതാദ്യമായായിരുന്നു കൗമാര ഫൈനലിന് ടെന്നീസ് കോര്‍ട്ട് സാക്ഷ്യം വഹിച്ചത്.

സെറീനക്ക് ശേഷം യു.എസ് ഓപണില്‍ ജേതാവാകുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് എമ്മ. സെറീനക്ക് (2014) ശേഷം ഒരുസെറ്റ് പോലും നഷ്ടപ്പെടാതെ യു.എസ് ഓപണില്‍ ജേതാവാകുന്ന താരം കൂടിയാണ് എമ്മ.

ലോക 73ാം റാങ്കുകാരിയായ ലൈല സെമിയില്‍ രണ്ടാം സീഡ് ബെലറൂസിന്‍െറ അറീന സബലേകയെയും (76, 46, 64) 150ാം റാങ്കുകാരിയായ റാഡുകാനു 17ാം സീഡ് ഗ്രീസിന്‍െറ മരിയ സക്കാരിയെയും (61, 64) ആണ് സെമിയില്‍ തോല്‍പിച്ചത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments