Thursday, September 19, 2024

HomeSportsകേരളാ ക്രിക്കറ്റ് ലീഗ് സെമിഫൈനല്‍ ഇന്ന്: കാലിക്കറ്റ് തിരുവനന്തപുരത്തേയും കൊല്ലം തൃശൂരിനേയും നേരിടും

കേരളാ ക്രിക്കറ്റ് ലീഗ് സെമിഫൈനല്‍ ഇന്ന്: കാലിക്കറ്റ് തിരുവനന്തപുരത്തേയും കൊല്ലം തൃശൂരിനേയും നേരിടും

spot_img
spot_img

തിരുവനന്തപുരം:  കേരളാ ക്രിക്കറ്റ് ലീഗ് സെമീഫൈനലുകള്‍ ഇന്നു നടക്കും. ഇന്നലെ നടന്ന രണ്ടാം മത്സരത്തില്‍ തൃശൂര്‍ ടൈറ്റന്‍സിനെ പരാജയപ്പെടുത്തി ഏരീസ് കൊല്ലം സെയ്‌ലേഴ്‌സ് പോയിന്റ് പട്ടികയില്‍ ഒന്നാമത്തെത്തി. ഇന്നു ഉച്ചയ്ക്ക് 2.30 ന് നടക്കുന്ന ആദ്യ സെമിയില്‍  കാലിക്കറ്റ് ഗ്ലോബ് സാറ്റാര്‍സ് തിരുവനന്തപുരം റോയല്‍സിനെ നേരിടും. വൈകുന്നേരം നടക്കുന്ന രണ്ടാം സെമിയില്‍ കൊല്ലം സെയ്‌ലേഴ്‌സ് തൃശൂര്‍ ടൈറ്റന്‍സുമായി ഏറ്റുമുട്ടും.
ലീഗിലെ അവസാന മത്സരത്തില്‍ ഇന്നലെ കൊല്ലവും തൃശൂരും തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ കൊല്ലം ആറു വിക്കറ്റിന്  വിജയിച്ചു.
ആദ്യം ബാറ്റ് ചെയ്ത തൃശൂര്‍ ടൈറ്റന്‍സ് 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ കൊല്ലം 19.1 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ ജയം സ്വന്തമാക്കി.   ലീഗില്‍ ഒന്നാം സ്ഥാനക്കാര്‍ നാലാം സ്ഥാനക്കാരേയും രണ്ടാം സ്ഥാനക്കാര്‍ മൂന്നാം സ്ഥാനക്കാരേയുമാണ് സെമിയില്‍ നേരിടുക.

ഇന്നലത്തെ ആദ്യ മത്സരത്തില്‍   കാലിക്കറ്റിനോട് പരാജയപ്പെട്ട ആലപ്പി  റിപ്പിള്‍സ് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി. കൊച്ചി ബ്ളൂ ടൈഗേഴ്സ് നേരത്തെ തന്നെ പുറത്തായിരുന്നു.  
പ്രാഥമിക റൗണ്ടില്‍ ഓരോ ടീമിനും 10 മത്സരങ്ങളാണുണ്ടായിരുന്നത്. 16   പോയിന്റുമായി ഏരീസ് കൊല്ലം സെയിലേഴ്സാണ് പോയിന്റ് പട്ടികയില്‍ മുന്നില്‍. ഒരു മത്സരത്തില്‍ മാത്രമാണ് കൊല്ലം പരാജയപ്പെട്ടത്. 14 പോയിന്റുള്ള കാലിക്കറ്റ് ഗേ്ളാബ്സ്റ്റാര്‍സാണ് രണ്ടാമത്. മൂന്നാമതുള്ള ട്രിവാന്‍ഡ്രം റോയല്‍സിന് 10 പോയിന്റും നാലാമതുള്ള തൃശ്ശൂര്‍ ടൈറ്റന്‍സിന് എട്ടു പോയിന്റമാണുള്ളത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments