Thursday, October 24, 2024

HomeSportsപുതുച്ചേരിയെ തകര്‍ത്തു; കേരളം സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ടില്‍

പുതുച്ചേരിയെ തകര്‍ത്തു; കേരളം സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ടില്‍

spot_img
spot_img

എറണാകുളം: പുതുച്ചേരിയെ ഒന്നിനെതിരെ നാല് ഗോളിന് പരാജയപ്പെടുത്തി കേരളം സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ടില്‍. ആദ്യ രണ്ട് മത്സരങ്ങളിലും നേടിയ തകര്‍പ്പന്‍ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് കേരളം മത്സരത്തിനിറങ്ങിയത്. ദക്ഷിണ മേഖലാ ഗ്രൂപ്പ് ബിയില്‍ ഞായറാഴ്ച നടന്ന യോഗ്യത റൗണ്ടിലെ അവസാന മത്സരത്തില്‍ സമനില നേടിയാല്‍ പോലും കേരളത്തിന് ഫൈനല്‍ റൗണ്ടിലേക്ക് പ്രവേശനം ലഭിക്കുമായിരുന്നു.

21-ാം മിനിറ്റില്‍ പെനാല്‍റ്റി നേടി നിജോ ഗില്‍ബര്‍ട്ട് കേരളത്തിനായി ആദ്യ ലീഡ് നേടി. വൈകാതെ അര്‍ജുന്‍ ജയരാജിലൂടെ കേരളം ലീഡ് ഇരട്ടിയാക്കി. 39-ാം മിനിറ്റില്‍ അന്‍സണ്‍ സി ആന്റോയിലൂടെ പുതുച്ചേരി തിരിച്ചടിച്ചു. 55-ാം മിനിറ്റില്‍ നൗഫലും അടുത്ത രണ്ട് മിനിറ്റിനുള്ളില്‍ ബുജൈറും ഗോള്‍ വല കുലുക്കിയതോടെ ഗോള്‍ നില 4-1.

ഗ്രൂപ്പിലെ മൂന്ന് മത്സരങ്ങളും വിജയിച്ച് ഒമ്പത് പോയന്റുകളുമായാണ് കേരളം ഫൈനല്‍ റൗണ്ടിലേക്ക് പ്രവേശിച്ചത്. ആദ്യ മത്സരത്തില്‍ ലക്ഷദ്വീപിനെ അഞ്ച് ഗോളുകള്‍ക്കും രണ്ടാം മത്സരത്തില്‍ ആന്‍ഡമാനെ ഒമ്പത് ഗോളുകള്‍ക്കുമാണ് കേരളം പരാജയപ്പെടുത്തിയത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments