ലണ്ടന്‍: അമേരിക്കയ്ക്കു പിന്നാലെ ബ്രിട്ടനും ചൈനയില്‍ അടുത്ത വര്‍ഷം നടക്കുന്ന ശീതകാല ഒളിമ്പിക്‌സ് നയതന്ത്രതലത്തില്‍ ബഹിഷ്‌കരിക്കുമെന്ന് ടെലഗ്രാഫ് പത്രത്തിന്റെ റിപ്പോര്‍ട്ട്.
ശീതകാല ഒളിമ്പിക്‌സിന് സര്‍ക്കാര്‍ പ്രതിനിധികളെ പങ്കെടുപ്പിക്കുന്നതില്‍ തീരുമാനമെടുത്തിട്ടില്ലെന്നായിരുന്നു ചൊവ്വാഴ്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ പ്രതികരണം.
ചൈനയിലെ ബ്രിട്ടീഷ് അംബാസഡര്‍ കരോലൈന്‍ വില്‍സണെ മാത്രം ചടങ്ങില്‍ പങ്കെടുപ്പിക്കാനാണ് തീരുമാനമെന്ന് ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു. ശീതകാല ഒളിമ്പിക്‌സ് നയതന്ത്രതലത്തില്‍ ബഹിഷ്‌കരിക്കുമെന്ന് ആസ്‌ട്രേലിയയും ലിഥ്വാനിയയുംഅറിയിച്ചിരുന്നു.
ഉയ്ഗൂര്‍ മുസ്‌ലിംകള്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കു നേരെ ചൈന നടത്തുന്ന മനുഷ്യാവകാശലംഘനങ്ങള്‍ മുന്‍നിര്‍ത്തിയാണ് തീരുമാനം.