Thursday, June 6, 2024

HomeSportsഐപിഎല്‍ ലേലം; കളിക്കാരുടെ ചുരുക്കപ്പട്ടിക പുറത്ത് വിട്ടു

ഐപിഎല്‍ ലേലം; കളിക്കാരുടെ ചുരുക്കപ്പട്ടിക പുറത്ത് വിട്ടു

spot_img
spot_img

മുംബൈ: ഐപിഎല്‍ ലേലത്തില്‍ പങ്കെടുക്കുന്ന കളിക്കാരുടെ ചുരുക്കപ്പട്ടിക പുറത്ത്. ആകെ 405 കളിക്കാരാണ് ലേലത്തിനുള്ളത്.

2023ലെ ഐപിഎല്‍ സീസണിലേക്കുള്ള ലേലത്തിനായി 991 താരങ്ങളാണ് രജിസ്റ്റര്‍ ചെയ്തത്. ഇവരില്‍ നിന്ന് 10 ടീമുകള്‍ തിരഞ്ഞെടുത്ത 405 പേരാണ് ചുരുക്കപ്പട്ടികയില്‍ ഇടം പിടിച്ചത്. 30 വിദേശ താരങ്ങള്‍ ഉള്‍പ്പെടെ ആകെ 87 കളിക്കാര്‍ക്കാണ് ഐപിഎല്ലില്‍ അവസരം ലഭിക്കുക. ഡിസംബര്‍ 23ന് കൊച്ചിയിലാണ് ലേലം നടക്കുക.

ചുരുക്കപ്പട്ടികയിലുള്ള 405 കളിക്കാരില്‍ 273 പേര്‍ ഇന്ത്യക്കാരും 132 പേര്‍ വിദേശികളുമാണ്. ലേലത്തിനുള്ളവരില്‍ 119 പേര്‍ രാജ്യാന്തര ക്രിക്കറ്റില്‍ കളിച്ചിട്ടുള്ളവരാണ്. ഇംഗ്ലണ്ടില്‍ നിന്ന് ബെന്‍ സ്റ്റോക്സ്, ജോ റൂട്ട് എന്നിവരുള്‍പ്പെടെ 27 താരങ്ങളാണ് ഉള്ളത്. 21 ഓസ്‌ട്രേലിയന്‍ താരങ്ങളുടെ പട്ടികയില്‍ ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീനുമുണ്ട്.

ദക്ഷിണാഫ്രിക്കയില്‍ നിന്ന് 22 പേരും, വെസ്റ്റിന്‍ഡീസില്‍ നിന്ന് 20 പേരും, ന്യൂസീലന്‍ഡില്‍ നിന്ന് 10 പേരും, അഫ്ഗാനിസ്ഥാനില്‍ നിന്ന് 8 പേരുമുണ്ട്. രോഹന്‍ കുന്നുമ്മല്‍, മുഹമ്മദ് അസറുദ്ദീന്‍, കെ എം ആസിഫ്, എസ് മിഥുന്‍, സച്ചിന്‍ ബേബി, ഷോണ്‍ റോഗര്‍, വിഷ്ണു വിനോദ്, ബേസില്‍ തമ്ബി, വൈശാഖ് ചന്ദ്രന്‍, പി.എ.അബ്ദുല്‍ എന്നീ മലയാളി താരങ്ങളും പട്ടികയിലുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments