മാത്യുക്കുട്ടി ഈശോ ന്യൂയോർക്ക്: കഴിഞ്ഞ പന്ത്രണ്ട് വർഷമായി ന്യൂയോർക്ക് ലോങ്ങ് ഐലൻഡ് കേന്ദ്രീകൃതമായി പ്രവർത്തിക്കുന്ന ചാരിറ്റി സംഘടനയായ ECHO-യുടെ (Enhance Community through Harmonious Outreach) “2025-ഹ്യുമാനിറ്റേറിയൻ അവാർഡ് (Humanitarian Award-2025)”, പ്രഭാഷകനും എഴുത്തുകാരനും കോർപ്പറേറ്റ് പരിശീലകനും “അഞ്ചപ്പം ചാരിറ്റബിൾ ട്രസ്റ്റ്” പ്രസിഡൻറുമായ ഡോ. ബേബി സാം ശാമുവേലിന്. നൂറു ശതമാനവും സാമൂഹിക ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുന്ന ചാരിറ്റി സംഘടനയായ ECHO, സാമൂഹിക ഉന്നമനത്തിനും ജീവകാരുണ്യത്തിനുമായി ചാരിറ്റി ചെയ്യുന്ന വ്യക്തികളേയും...