Tuesday, April 1, 2025

HomeTechnologyമെറ്റയില്‍ വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍; 11,000 പേര്‍ക്ക് ജോലി പോകും

മെറ്റയില്‍ വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍; 11,000 പേര്‍ക്ക് ജോലി പോകും

spot_img
spot_img

സാന്‍ഫ്രാന്‍സിസ്‌കോ: ഫെയ്‌സ്ബുക്കിന്റെയും ഇന്‍സ്റ്റഗ്രാമിന്റെയും ഉടമകളായ മെറ്റ വീണ്ടും കൂട്ടപ്പിരിച്ചുവിടലിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്.

അടുത്ത മാസത്തോടെ കമ്ബനി പതിനൊന്നായിരം പേരെക്കൂടി പിരിച്ചുവിടുമെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. കഴിഞ്ഞ നവംബറില്‍ മെറ്റ പതിനൊന്നായിരം പേരെ പിരിച്ചുവിട്ടിരുന്നു.

ആകെ തൊഴില്‍ സംഖ്യയുടെ പതിമൂന്നു ശതമാനത്തെ ഒഴിവാക്കാനാണ് മെറ്റ ലക്ഷ്യമിടുന്നതെന്ന് കമാന്‍ഡ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പെര്‍ഫോമന്‍സ് ബോണസ് പ്രഖ്യാപിക്കുന്നതിനു പിന്നാലെയാവും പിരിച്ചുവിടല്‍ തീരുമാനം അറിയിക്കുക.

പ്രകടനം മതിയായ വിധത്തിലല്ല എന്നു ചൂണ്ടിക്കാട്ടി ജീവനക്കാര്‍ക്ക് മെറ്റ നോട്ടീസ് നല്‍കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കൂട്ടപ്പിരിച്ചുവിടലിനു കളമൊരുക്കാനാണ് ഇതെന്നാണ് സൂചന

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments