ന്യൂയോര്‍ക്ക്: വീഡിയോ കോണ്‍ഫറന്‍സിംഗ് പ്ലാറ്റ്‌ഫോമായ സൂം കമ്ബനിയുടെ പ്രസിഡന്റിനെ പിരിച്ചുവിട്ടു.
1300 ജീവനക്കാരെ പിരിച്ചുവിട്ടതിനെ പിന്നാലെയാണ് പ്രസിഡന്റ് ഗ്രെഗ് ടോംബിനെ പുറത്താക്കിയത്.
ടോംബിന്റെ കരാര്‍ കാരണമില്ലാതെയാണ് അവസാനിപ്പിച്ചത്. കരാര്‍ റദ്ദാക്കിയെങ്കിലും ചട്ടപ്രകാരമുള്ള സര്‍വീസ് ആനുകൂല്യങ്ങള്‍ അദ്ദേഹത്തിനു നല്‍കും.
ബിസിനസുകാരനും മുന്‍ ഗൂഗിള്‍ ജീവനക്കാരനുമായ മിസ്റ്റര്‍ ടോംബ് 2022 ജൂണിലാണ് പ്രസിഡന്റ് സ്ഥാനത്തെത്തുന്നത്.