Monday, January 20, 2025

HomeNewsKeralaതലച്ചോറില്‍ ട്യൂമറുമായി 'കടമറ്റത്ത് കത്തനാരെ' അവിസ്മരണീയമാക്കിയ നടന്‍

തലച്ചോറില്‍ ട്യൂമറുമായി ‘കടമറ്റത്ത് കത്തനാരെ’ അവിസ്മരണീയമാക്കിയ നടന്‍

spot_img
spot_img

കോട്ടയം: ഏഷ്യാനെറ്റിലെ സൂപ്പര്‍ ഹിറ്റായ ‘കടമറ്റത്ത് കത്തനാര്‍’ എന്ന സീരിയലില്‍ കത്തനാരുടെ കഥാപാത്രം അവതരിപ്പിച്ച പ്രകാശ് പോള്‍ തന്റെ ജീവിതത്തിലുണ്ടായ ഒരു അപ്രതീക്ഷിത വഴിത്തിരിവിനെ കുറിച്ച് പറയുകയാണ്. താന്‍ ജീവിതത്തില്‍ വളരെയധികം വേദന അനുഭവിച്ചാണ് കഴിയുന്നത്. അതിന് കാരണം തലച്ചോറില്‍ ട്യൂമറാണെന്നും പ്രകാശ് പോള്‍ വെളിപ്പെടുത്തുന്നു.

പല്ല് വേദനയോടെയായിരുന്നു തുടക്കം. 2016ലാണ് ആദ്യമായി ഭയപ്പെടുത്തിയ സംഭവം നടന്നത്. പല്ലുവേദന വന്ന ശേഷം നാടന്‍ മരുന്നുകളായിരുന്നു പരീക്ഷിച്ചത്. അതായിരിക്കും നല്ലതെന്ന തോന്നലിലായിരുന്നു ഇത്. എന്നാല്‍ നാക്കിന്റെ ഒരു വശം ആകെ പൊള്ളിപ്പോയി. ശരിക്കും പറഞ്ഞാല്‍ മരവിച്ചുപോയ അവസ്ഥ. അപ്പോഴും മരുന്നിന്റെ പ്രശ്‌നമാണെന്ന് കരുതി ഒരു മാസം താനൊന്നും ചെയ്തില്ലെന്നും പ്രകാശ് പോള്‍ പറഞ്ഞു.

ജീവിതത്തിലെ ഏറ്റവും ദുഷ്‌കരമായ നിമിഷത്തെ താന്‍ നേരിട്ട് കൊണ്ടിരിക്കുകയാണ് താനെന്ന് പ്രകാശ് വെളിപ്പെടുത്തുന്നു. ഒടുവില്‍ നാടന്‍ മരുന്ന് ഫലിക്കാതിരുന്നപ്പോള്‍ ഒരു ഡോക്ടറിനെ താന്‍ കാണിച്ചു. ആ ഡോക്ടര്‍ ന്യൂറോളജിസ്റ്റിനെ കാണാനാണ് പറഞ്ഞത്. തുടര്‍ന്നാണ് കുറെ സ്‌കാനും ടെസ്റ്റുമൊക്കെ നടത്തി. ഒടുവിലാണ് ആ ഭയപ്പെടുത്തുന്ന കാര്യം ഞാനറിഞ്ഞത്. അത് സ്‌ട്രോക്കായിരുന്നു.

ഇടയ്ക്ക് വീണ്ടും സ്‌കാന്‍ ചെയ്തു. ഇപ്പോഴാണ് തലച്ചോറിനുള്ളില്‍ ട്യൂമറുണ്ടെന്ന് കണ്ടെത്തിയത്. ഇതോടെ ആര്‍.സി.സി.യില്‍ എത്തി. തലച്ചോറിനുള്ളില്‍ താഴെയായിട്ടാണ് ട്യൂമറുള്ളത്. സര്‍ജറി ചെയ്യുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. സര്‍ജറിക്ക് കഴുത്ത് വഴി ഡ്രില്‍ ചെയ്യണം. ഇത് ഡോക്ടറും പറഞ്ഞിരുന്നു. എന്നാലത് വേണ്ടെന്ന് വെക്കുകയായിരുന്നു.

തേങ്ങാപ്പിണാക്ക് പോലെയാണ് തലയ്ക്കുള്ളില്‍ ട്യൂമര്‍ ഉണ്ടായിരുന്നത്. അഞ്ചാറ് ദിവസം ചികിത്സയുടെ ഭാഗമായി അവിടെ ഒബ്‌സര്‍വേഷനില്‍ ഞാന്‍ കഴിയുകയും ചെയ്തു. പിന്നീട് ശസ്ത്രക്രിയയൊക്കെ വേണമെന്ന് പറഞ്ഞതോടെ ഞാന്‍ ഇങ്ങ് തിരിച്ചുപോരുകയായിരുന്നു. പിന്നെ ട്രീറ്റ്‌മെന്റ് ഒന്നും ഞാന്‍ ചെയ്യാനും പോയിട്ടില്ലെന്ന് പ്രകാശ് പറഞ്ഞു.

പ്രകാശ് പോളും കുടുംബവും

തന്റെ രോഗം മാറിയോ എന്ന് ഇതുവരെ പരിശോധിച്ചിട്ടുമില്ല. ഇടയ്ക്ക് സംസാരിക്കാനുള്ള ബുദ്ധിമുട്ടുണ്ടാവാറുണ്ട്. പക്ഷേ ആശുപത്രിയിലൊന്നും വേദന ഉണ്ടെന്ന് കരുതി പോകാറില്ല. ഒന്നുകില്‍ മരിക്കും, അല്ലെങ്കില്‍ രക്ഷപ്പെടും. ഈ രണ്ട് സാധ്യതകള്‍ മാത്രമല്ലേ ഉള്ളൂ എന്ന് അറിയാമെന്നും പ്രകാശ് വ്യക്തമാക്കി

ഡോക്ടര്‍മാര്‍ എന്നെ വിളിച്ചിരുന്നു. പക്ഷേ കഴിഞ്ഞ നാല് വര്‍ഷമായി ഞാന്‍ ഒരു ചികിത്സയും നടത്തുന്നില്ല. ചികിത്സിക്കാന്‍ ഭാര്യയും മക്കളും നിര്‍ബന്ധിക്കുന്നുണ്ട്. എന്നാല്‍ എന്നെ വിശ്വസിക്കുന്നുണ്ട് ഞാന്‍. അതുകൊണ്ട് ആശുപത്രിയില്‍ പോവില്ലെന്ന് തീരുമാനിച്ചിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

”എനിക്ക് സാമ്പത്തിക പ്രശ്‌നങ്ങളൊന്നുമില്ല. മരിക്കുമെന്ന ഭയവുമില്ല. രോഗിയാണെന്നറിഞ്ഞാല്‍ മരിക്കാന്‍ ഭയമുണ്ടാവും. അതൊന്നും എനിക്കില്ല. ഇപ്പോളെനിക്ക് 62 കഴിഞ്ഞു. ചികിത്സയില്ലെന്ന ഉറച്ച നിലപാടിലാണ്. നൂറനാടായിരുന്നു ഞാന്‍ ജനിച്ചത്. പിന്നെ കോട്ടയേത്തക്ക് മാറി. ഇപ്പോള്‍ താമസിക്കുന്നത് തിരുവനന്തപുരത്താണ്. ഈസ്റ്ററൊക്കെ ആകുമ്പോള്‍ യേശുക്രിസ്തുവാകാനൊക്കെ ഡിമാന്‍ഡാണ്. കോഴിക്ക് ഡിമാന്‍ഡ് കൂടുന്നത് പോലെയാണ്. കടമറ്റ് കത്തനാര്‍ ഒന്ന് കൂടി ചെയ്യണമെന്നതാണ് ലക്ഷ്യം അതിന്റെ സ്‌ക്രിപ്റ്റ് മനസിലുണ്ട്…” പ്രകാശ് പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments