തിരുവനന്തപുരം: സിറാജ് തിരുവനന്തപുരം യൂനിറ്റ ചീഫ് കെ എം ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ നരഹത്യാ കേസില്‍ കോടതിമാറ്റം ആവശ്യപ്പെട്ട് പ്രധാന പ്രതി ശ്രീറാം വെങ്കട്ടരാമന്‍ ഐ എ എസ് നല്‍കിയ കോടതി മാറ്റ ഹര്‍ജിയില്‍ നാളെ വിധി പറയും. ഹര്‍ജിയില്‍ കഴിഞ്ഞ് ആറിന് വാദം പൂര്‍ത്തിയാക്കി വിധിപറയാന്‍ നാളത്തേയ്ക്(ജനുവരി 14)മാറ്റുകയായിരുന്നു. നിലവില്‍ വിചാരണ ആരംഭിക്കാനിരുന്ന വഞ്ചിയൂര്‍ കോടതി ഒന്നാം നിലയില്‍ നിന്ന് താഴത്തെ നിലയിലെ കോടതിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് മുഖ്യ പ്രതി ശ്രീറാം വെങ്കിട്ടരാമന്‍ നല്‍കിയ കോടതി മാറ്റ ഹര്‍ജി പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജി എസ് നസീറയാണ് പരിഗണിച്ചിരുന്നത്.
പ്രതിയുടെ അഭിഭാഷകന്‍ അഡ്വ. ബി രാമന്‍പിള്ളക്ക് ഒന്നാം നിലയിലെ വിചാരണ കോടതിയിലേക്ക് ഗോവണി പടികള്‍ കയറാന്‍ സാധിക്കാത്ത അവശതയുള്ളതിനാല്‍ താഴത്ത നിലയിലുള്ള അഡീഷനല്‍ ജില്ലാ കോടതിയിലേക്ക് മാറ്റം വേണമെന്ന പ്രതിയുടെ ഹര്‍ജി പരിഗണിച്ച പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജി എസ് നസീറ ഹര്‍ജിയില്‍ ഉത്തരവ് പുറപ്പെടുവിക്കുന്നത് വരെ സാക്ഷി വിസ്താര വിചാരണ നിര്‍ത്തിവച്ചിരുന്നു. കേസില്‍ സുപ്രീം കോടതിയില്‍ നിന്ന് കനത്ത തിരിച്ചടി ഉണ്ടായ സാഹചര്യത്തിലാണ് പ്രതിയെ കോടതി വിചാരണക്കായി വിളിച്ചു വരുത്തിയത്. വിചാരണ കൂടാതെ കുറ്റവിമുക്തനാക്കി വിട്ടയക്കാന്‍ അടിസ്ഥാനമില്ലെന്ന് ചൂണ്ടിക്കാട്ടിയ സുപ്രീംകോടതി കുറ്റങ്ങള്‍ പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമെന്നും പ്രതി വിചാരണ നേരിടണമെന്നും ഉത്തരവിട്ടിരുന്നു.
കഴിഞ്ഞ ഡിസംബര്‍ രണ്ടിന് വിചാരണ തുടങ്ങാന്‍ കോടതി നേരത്തെ നിശ്ചയിച്ച് കേസിലാണ് കോടതി മാറ്റം ഉന്നയിച്ച് കോടതി നടപടികള്‍ നീട്ടിക്കൊണ്ടുപോകാന്‍ ശ്രീറാം വെങ്കിട്ടരാമന്‍ ശ്രമിച്ചത്. നേരത്തെയും കോടതി നടപടികള നീട്ടിക്കൊണ്ടുപോകാന്‍ ശ്രീറാം പല തവണ നീക്കങ്ങള്‍ നടത്തിയിരുന്നു. വിവിധ തീയതികളിലായി 95 സാക്ഷികള്‍ ഹാജരാകാനും കോടതി ഉത്തരവിട്ടിരുന്നു. ഡിസംബര്‍ രണ്ടും മുതല്‍ 18 വരെ യായി 95 സാക്ഷികളെ വിസ്തരിക്കാനാണ് കോടതി ഉത്തരവിട്ടിരുന്നത്.
കെ എം ബഷീര്‍ കൊലക്കേസ് : കോടതി മാറ്റ ഹര്‍ജിയിൽ നാളെ വിധി പറയും
RELATED ARTICLES