Monday, May 13, 2024

HomeAmericaയുഡിഎഫ് സ്ഥാനാര്‍ഥികളുടെ വിജയത്തിനായി ഒഐസിസി പ്രവര്‍ത്തകര്‍ 'കുടുംബ സംഗമം' സംഘടിപ്പിക്കണം: ജെയിംസ് കൂടല്‍

യുഡിഎഫ് സ്ഥാനാര്‍ഥികളുടെ വിജയത്തിനായി ഒഐസിസി പ്രവര്‍ത്തകര്‍ ‘കുടുംബ സംഗമം’ സംഘടിപ്പിക്കണം: ജെയിംസ് കൂടല്‍

spot_img
spot_img

പി പി ചെറിയാൻ

ഹൂസ്റ്റണ്‍, കണ്ണൂര്‍ : ലോകസഭ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥികളുടെ വിജയത്തിനായി ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സജീവമായി മുന്നിട്ട് ഇറങ്ങണമെന്ന് ഒഐസിസി തിരെഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനു കേരളത്തില്‍ എത്തിച്ചേര്‍ന്ന ഗ്ലോബല്‍ പ്രസിഡന്റ് ജെയിംസ് കൂടല്‍ പറഞ്ഞു. പരമാവധി പ്രവര്‍ത്തകര്‍ അവരവരുടെ വീടുപരിസരങ്ങളില്‍ കുടുംബ സംഗമങ്ങള്‍ സംഘടിപ്പിക്കണം. , നാട്ടില്‍ എത്തിയിട്ടവര്‍ പ്രാദേശിക തലത്തില്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സജീവമാകണം.ബൂത്ത് തലത്തില്‍ ഭവനസന്ദര്‍ശനത്തിന് മുന്‍ഗണന നല്‍കണം. വിദേശത്തുള്ളവര്‍ ബന്ധുക്കളെയും സുഹൃത്തുക്കളെയും ടെലിഫോണില്‍ വിളിച്ച് വോട്ട് ഉറപ്പുവരുത്തണമെന്നും ജെയിംസ് കൂടല്‍ നിര്‍ദേശിച്ചു

ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ നിന്നായി നൂറു കണക്കിന് ഒഐസിസി പ്രവര്‍ത്തകര്‍ കേരളത്തിലെത്തി പ്രചാരണ രംഗത്ത് സജീവമായി കഴിഞ്ഞു. കേരളത്തിലെ 20 പാര്‍ലമെന്റ് മണ്ഡലങ്ങളിലും ഒഐസിസിയുടെ സജീവ സാന്നിധ്യമുണ്ടാകും.
പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റോ ആന്റണിയുടെ പ്രചരണാര്‍ത്ഥം വകയാറില്‍ ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് ജെയിംസ് കൂടലിന്റെ ഭവനത്തില്‍ 12ന് വൈകിട്ട് നാലിന് കുടുംബ സംഗമം സംഘടിപ്പിക്കും. പ്രമുഖ നേതാക്കള്‍ ചടങ്ങില്‍ പങ്കെടുക്കും. 12, 13, 14 തീയതികളില്‍ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആന്റോ ആന്റണിക്കായി ഭവന സന്ദര്‍ശനം സംഘടിപ്പിക്കും. 15, 16 തീയതികളില്‍ കെ. സുധാകരന്റെ പ്രചരണാര്‍ത്ഥം കണ്ണൂരില്‍ വിവിധ പ്രദേശങ്ങളിലെ ഭവനങ്ങള്‍ സന്ദര്‍ശിക്കും. ഗ്ലോബല്‍ ചെയര്‍മാന്‍ കുമ്പളത്ത് ശങ്കരപ്പിള്ളയുടെ നേതൃത്വത്തില്‍ രാജു കല്ലുപുറം ചെയര്‍മാനായി യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനായി വിവിധ കമ്മറ്റികളാണ് കേരളത്തില്‍ പ്രവര്‍ത്തിച്ചു വരുന്നത്

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments