സംഗീത ലോകത്തിലെ ചരിത്രം തന്നെ മാറ്റിമറിച്ച ഒന്നായിരുന്നു ഐപോഡ്. ടെക് ചരിത്രങ്ങളില്‍ തന്നെ വേറിട്ട ഉപകരണം. എന്നാലിപ്പോഴിതാഅത് ചരിത്രം മാത്രമായി മാറുകയാണ്. ആപ്പിള്‍ ഐപോഡിന്റെ നിര്‍മ്മാണം അവസാനിപ്പിക്കുന്നു എന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്.
ആപ്പിള്‍ ഐപോഡ് 2001 ഒക്ടോബറിലാണ് ആദ്യമായി അവതരിപ്പിക്കുന്നത്. 2019 ല്‍ ഐപോഡ് ടച്ചായിരുന്നു അവസാനമായി വില്പനയ്‌ക്കെത്തിയത്. ആപ്പിള്‍ ഐപോഡ് പിന്‍വലിക്കുന്നു എന്ന വാര്‍ത്തയോട് വളരെ വൈകാരികമായാണ് ഉപയോക്താക്കളുടെ പ്രതികരണം. നിലവിലെ സ്റ്റോക്കുകള്‍ തീരുന്നതുവരെ വിപണിയില്‍ ഐപോഡുകള്‍ ലഭ്യമാകുമെന്നാണ് വിവരം