Thursday, December 26, 2024

HomeUncategorizedഇന്ത്യയിലേക്കില്ല: ഇന്തൊനേഷ്യയുടെ ക്ഷണം സ്വീകരിച്ച് മസ്കിന്റെ ടെസ്‌ല

ഇന്ത്യയിലേക്കില്ല: ഇന്തൊനേഷ്യയുടെ ക്ഷണം സ്വീകരിച്ച് മസ്കിന്റെ ടെസ്‌ല

spot_img
spot_img


ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങാനുള്ള ഉദ്യമങ്ങള്‍ നിര്‍ത്തിവെച്ച്‌ ലോകത്തെ ഒന്നാംനിര ഇലക്‌ട്രിക് കാര്‍ നിര്‍മാതാക്കളായ ടെസ്ല ഇന്തൊനേഷ്യയിലേക്ക്

ഇന്തൊനേഷ്യന്‍ പ്രസിഡണ്ട് ജോകോ വിദോദോയുടെ ക്ഷണപ്രകാരമാണ് മസ്‌ക് ടെസ്ല കാറുകളുടെ ഉല്‍പ്പാദനം തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യത്ത് ആരംഭിക്കുന്നത്. ഇതിന്റെ ഭാഗമായി മസ്‌ക് ഈ വര്‍ഷാവസാനം ഇന്തൊനേഷ്യ സന്ദര്‍ശിക്കും.

കഴിഞ്ഞ ദിവസം ഇലോണ്‍ മസ്‌ക് യു.എസ്സിലെ ബൊക്കചിക്കയിലുള്ള തന്റെ സ്‌പേസെക്‌സ് ആസ്ഥാനത്തുവെച്ച്‌ ജോകോ വിദോദോയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തന്റെ രാജ്യത്തെ സമ്ബന്നമായ നിക്കല്‍ നിക്ഷേപം ഇലക്‌ട്രിക് കാറുകള്‍ക്കുള്ള ബാറ്ററികള്‍ വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മിക്കാന്‍ ഉപയോഗിക്കാമെന്ന് വിദോദോ മസ്‌കിനെ ധരിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

സംഭാഷണത്തില്‍ ഇരുകൂട്ടരും സംതൃപ്തരാണെന്നും ഈ വര്‍ഷം നവംബറില്‍ മസ്‌ക് ഇന്തൊനേഷ്യ സന്ദര്‍ശിക്കുമെന്നും വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ടെസ്ല നിര്‍മാണ യൂണിറ്റ് ഇന്ത്യയില്‍ ആരംഭിക്കാന്‍ ഇലോണ്‍ മസ്‌ക് ലക്ഷ്യമിട്ടിരുന്നെങ്കിലും കേന്ദ്ര സര്‍ക്കാറുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് നടക്കാതെ പോവുകയായിരുന്നു.

ആദ്യ ഘട്ടത്തില്‍ വിദേശത്തു നിര്‍മിച്ച കാറുകള്‍ ഇറക്കുമതി ചെയ്ത് ഇന്ത്യയില്‍ വില്‍ക്കാമെന്നും പിന്നീട് ഫാക്ടറി സ്ഥാപിക്കാമെന്നുമായിരുന്നു ടെസ്ലയുടെ പദ്ധതി. ഇതിനായി ഇറക്കുമതി തീരുവ കുറക്കാന്‍ മസ്‌ക് കേന്ദ്രസര്‍ക്കാറിനോടഭ്യര്‍ത്ഥിച്ചു. എന്നാല്‍, ആദ്യം ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങൂ, നികുതി കുറക്കുന്ന കാര്യം വഴിയേ ആലോചിക്കാം എന്നായിരുന്നു കേന്ദ്ര സര്‍ക്കാറിന്റെ മറുപടി.അനുകൂലമായ തീരുമാനം സര്‍ക്കാര്‍ കൈക്കൊണ്ടില്ല.

ടെസ്ല കാറുകള്‍ ഇന്ത്യയില്‍ നിര്‍മിക്കാന്‍ ഇലോണ്‍ മസ്‌കിനെ സ്വാഗതം ചെയ്യുന്നതായി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി കഴിഞ്ഞ മാസം റായ്‌സിന ഡയലോഗിനിടെ പറഞ്ഞിരുന്നു. ഇന്ത്യയില്‍ കാറുകള്‍ വില്‍ക്കാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ അവ ഇന്ത്യയില്‍ തന്നെ നിര്‍മിക്കണമെന്നും ചൈനയിലുണ്ടാക്കിയത് ഇവിടെ വില്‍ക്കാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം മഹാരാഷ്ട്ര, തെലങ്കാന എന്നിവയടക്കം അഞ്ച് സംസ്ഥാനങ്ങള്‍ ടെസ്ലയെ തങ്ങളുടെ നാട്ടില്‍ പ്ലാന്റുണ്ടാക്കാന്‍ ക്ഷണിച്ചെങ്കിലും അമേരിക്കന്‍ കമ്ബനി അനുകൂലമായി പ്രതികരിച്ചിട്ടില്ല.


ഇന്ത്യയില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കാനുള്ള ശ്രമം ടെസ്ല നേരത്തെ തന്നെ ഉപേക്ഷിച്ചിട്ടുണ്ടെന്നാണ് സൂചന.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments