ന്യൂഡല്‍ഹി: രമേശ് ചെന്നിത്തലയെ കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വത്തിലെത്തിച്ചുള്ള ഹൈക്കമാന്‍ഡ് പ്രഖ്യാപനം ഉടന്‍ ഉണ്ടാകും. എ ഐ സി സി ജനറല്‍ സെക്രട്ടറിയായാകും നിയമനം. തുടര്‍ന്ന് പഞ്ചാബിന്റെ ചുമതലയും ചെന്നിത്തലക്ക് നല്‍കിയേക്കും.
കേരളത്തിലെ പ്രതിപക്ഷ നേതൃസ്ഥാനം സംബന്ധിച്ച് ഹൈക്കമാന്‍ഡ് എടുത്ത തീരുമാനത്തില്‍ ചെന്നിത്തലക്കുള്ള അതൃപ്തി പൂര്‍ണമായും മാറിയിട്ടില്ല. അദ്ദേഹത്തെ അനുനയിപ്പിക്കുന്നതിന്റെ ഭാഗം കൂടിയായാണ് ഉടന്‍ എ ഐ സി സി ജനറല്‍ സെക്രട്ടറി സ്ഥാനം നല്‍കുന്നത്.
നവജ്യോത് സിംഗ് സിന്ധുവിനെ പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷനായി പ്രഖ്യാപിക്കാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് നടപടി. ഉത്തരാഖണ്ഡില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ തന്നെ ഒഴിവാക്കണമെന്ന് നിലവിലുള്ള ജനറല്‍ സെക്രട്ടറി ഹരീഷ് റാവത്ത് നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു.