Sunday, September 8, 2024

HomeUncategorizedതായ് രാജകുമാരി ഗുരുതരാവസ്ഥയിൽ

തായ് രാജകുമാരി ഗുരുതരാവസ്ഥയിൽ

spot_img
spot_img

ബാങ്കോക്ക്: ഹൃദയാഘാതത്തെ തുടര്‍ന്ന് കുഴഞ്ഞു വീണ് ചികിത്സയിലുള്ള തായ്‌ലന്‍ഡ് രാജകുമാരി ബജ്രകിത്യാഭ മഹിഡോലിന്റെ (44) ആരോഗ്യ നില അതീവ ഗുരുതരമായി തുടരുന്നു.

ബാങ്കോക്കിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന രാജകുമാരിയുടെ ഹൃദയം, ശ്വാസകോശം, വൃക്ക എന്നിവയുടെ പ്രവര്‍ത്തനം ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് നിലനിറുത്തിയിരിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. ഹൃദയത്തിന്റെ പ്രവര്‍ത്തനം ശരിയായി നടക്കുന്നില്ല.

തായ്‌ലന്‍ഡ് രാജാവ് വജീറലോംഗ്‌കോണിന്റെ മൂത്ത മകളാണ് ബജ്രകിത്യാഭ. വജീറലോംഗ്‌കോണിന്റെയും ആദ്യ ഭാര്യ സോംസവാലിയുടെയും ഏക മകളായ ബജ്രകിത്യാഭ കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് ഖാനോ യായ് നാഷണല്‍ പാര്‍ക്കില്‍ മിലിട്ടറി ഡോഗ് ട്രെയിനിംഗ് സെക്ഷനിടെ തന്റെ വളര്‍ത്തുനായകള്‍ക്കൊപ്പം ഓടുമ്ബോള്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ അടുത്തുള്ള ആശുപത്രിയിലേക്കും അവിടെ നിന്ന് ഹെലികോപ്ടറില്‍ ബാങ്കോക്കിലെ ആശുപത്രിയിലേക്കും മാറ്റി.

വജീറലോംഗ്‌കോണിന് ശേഷം കിരീടാവകാശികളുടെ നിരയില്‍ തൊട്ടടുത്ത സ്ഥാനമാണ് നയതന്ത്രജ്ഞ കൂടിയായ ബജ്രകിത്യാഭയ്ക്ക്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments