Thursday, March 13, 2025

HomeUS Malayaleeമന്ത്രയുടെ ഹ്യുസ്റ്റൺ കുടുംബ സംഗമം നവ്യാനുഭവമായി

മന്ത്രയുടെ ഹ്യുസ്റ്റൺ കുടുംബ സംഗമം നവ്യാനുഭവമായി

spot_img
spot_img

മന്ത്ര ന്യൂസ് ഡെസ്ക്  


ഹ്യുസ്റ്റൺ: മലയാളി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കൻ ഹിന്ദുസ് (മന്ത്ര)ഹ്യുസ്റ്റണിൽ നടത്തിയ  കുടുംബ സംഗമം അടുത്ത വർഷം ജൂലൈയിൽ നടക്കുന്ന വിശ്വ ഹിന്ദു സമ്മേളനത്തിന്റെ ഒരുക്കങ്ങളിലേക്കുള്ള കേളി കൊട്ടായി മാറി .

സംഘടനയുടെ ഇത് വരെയുള്ള പ്രവർത്തനങ്ങൾ പ്രെസിഡന്റ് ഹരി ശിവരാമൻ , ട്രസ്റ്റീ ചെയർ ശശിധരൻ നായർ,സെക്രട്ടറി അജിത് നായർ എന്നിവർ വിശദീകരിച്ചു . പുതിയ സംഘടന ,പുത്തൻ ദിശാ ബോധത്തോടു കൂടി മുന്നോട്ടു പോകുമ്പോൾ ഹ്യുസ്റ്റണിലെ പ്രബുദ്ധരായ മലയാളി ഹൈന്ദവ സമൂഹത്തിന്റെ അകൈതവമായ പിന്തുണ പ്രതീക്ഷിക്കുന്നതായി ഹരി അഭിപ്രായപ്പെട്ടു .

ഒരു സംഘടന എന്ന നിലയിൽവളരെ വളരെ പെട്ടെന്ന് തന്നെ ജന ഹൃദയങ്ങൾ കീഴടക്കാൻ  കഴിഞ്ഞ മന്ത്രയുടെഅനേകം കർമ്മ പദ്ധതികൾ അണിയറയിൽ ഒരുങ്ങുന്നതായി ശശിധരൻ നായർ അറിയിച്ചു .ഹ്യുസ്റ്റണിലെ സമ്മേളനം വിജയകരമായി നടത്താൻ വിവിധ കമ്മിറ്റികളുടെ ഏകോപനത്തിൽ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതായി അജിത് നായർ  വിശദീകരിച്ചു .

കൺവെൻഷൻ  രജിസ്ട്രേഷൻ മികച്ച രീതിയിൽ മുന്നേറുന്നതായി ചെയർ കൃഷ്ണൻ കേശവൻ അറിയിച്ചു .ഒരേ സമയം ആത്മീയവും  സാംസ്കാരികവും ആയ ഉന്നത നിലവാരം പുലർത്തുന്ന പരിപാടികൾ അരങ്ങിലെത്തിക്കാൻ പ്രതിജ്ഞാ ബദ്ധരായ ഒരു ടീം ആയി പ്രവർത്തിക്കുമെന്ന് അദ്ദേഹം അറിയിച്ചു .

ഏറ്റവും മേന്മയുള്ള  കലാപരിപാടികൾ സമ്മേളനത്തിന് ഒരുക്കും  .വിജയകരമായ കൺവെൻഷൻ നടത്തിപ്പിനായി വിവിധ കമ്മിറ്റികളിൽ ആയി സുരേഷ് കരുണാകരൻ, സുനിൽ നായർ   രമാ പിള്ള , നിമ്മി കുറുപ് , സുബിൻ എന്നിവരുടെ നേതൃത്വത്തിൽ മികച്ച പ്രവർത്തനങ്ങൾ നടന്നു വരുന്നു . വരും മാസങ്ങളിൽ അതിന്റെ വിശദ വിവരങ്ങൾ   പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു . 

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments