ആലപ്പുഴ: കഴിഞ്ഞ ദിവസം അന്തരിച്ച, ആത്മീയ-സാമൂഹിക പ്രവര്‍ത്തകനും റിട്ടയേഡ് ഹെഡ് മാസ്റ്ററുമായ എടത്വ തലവടി കാഞ്ഞിരപ്പള്ളില്‍ ചേരിക്കലാത്ത് കെ.എം ജോസഫിന്റെ (തങ്കച്ചന്‍ സാര്‍-91) സംസ്‌കാരം നാളെ (മാര്‍ച്ച് 31) ആനപ്രമ്പാല്‍ മാര്‍ത്തോമ്മാ പള്ളിയില്‍ നടക്കും.
ഭൗതിക ശരീരം ബുധനാഴ്ച വൈകുന്നേരം 4.30ന് വീട്ടില്‍ കൊണ്ടുവരും. 31ന് വ്യാഴാഴ്ച്ച 11 മണിക്ക് വീട്ടില്‍ സംസ്‌കാര ശുശ്രൂഷകള്‍ ആരംഭിക്കും. 12 മണിക്ക് മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭാ പരമാദ്ധ്യക്ഷന്‍ അഭിവന്ദ്യ ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ തിരുമേനിയുടെ മുഖ്യകാര്‍മ്മികത്വത്തിലാണ് സംസ്‌കാരം.
ഭാര്യ: മറിയാമ്മ ജോസഫ്, റിട്ട അദ്ധ്യാപിക (എടത്വ വരമ്പത്ത് കുടുംബാംഗം).
മക്കള്‍: മാത്യൂസ് പ്രദീപ് ജോസഫ് (എയര്‍ക്രാഫ്റ്റ് എഞ്ചിനീയര്‍-കുവൈറ്റ്), പ്രീതി സൂസന്‍ മാത്യു (യു.എസ്.എ), പ്രേം സാറ വര്‍ഗീസ് (തിരുവനന്തപുരം), തോമസ് പ്രമോദ് ജോസഫ് (ഷാര്‍ജ).
മരുമക്കള്‍: ഷേര്‍ലി പ്രദീപ്, അലക്‌സ് മാത്യു, നൈനാന്‍ വര്‍ഗീസ്, ബിജി ജോര്‍ജ്
കൊച്ചുമക്കള്‍: അഡ്വ. ഷെബിന്‍ കാഞ്ഞിരപ്പള്ളില്‍ (എറണാകുളം) & അഖില, കാത്തി & ടിം (യു.എസ്.എ), ഡയാന (യു.എസ്.എ), ക്രിസ്, ഗ്രേസ് (ബെംഗളൂരു), അന്‍സെല്‍, ആഷ്ലിന്‍, ഡേവിഡ്, ആശിഷ്.
സഹോദരങ്ങള്‍: കെ.എം ഏലിയാമ്മ, സി. മേരി സ്റ്റാന്‍സ്ലെലസ്, കെ.എം തോമസ്, ജോര്‍ജ് മാത്യു, ചാക്കോ മാത്യു, ലഫ്റ്റനന്റ് കെ.എം.മാത്യു, കെ.എം ജോണ്‍.
തിരുവല്ല കാഞ്ഞിരപ്പള്ളില്‍ ചേരിക്കലാത്ത് കെ.ഒ മാത്യുവിന്റേയും ശോശാമ്മ മാത്യുവിന്റേയും ഇളയ മകനായി 1931 ഫെബ്രുവരി എട്ടാം തീയതിയാണ് കെ.എം ജോസഫിന്റെ ജനനം.
മൂന്ന് പതിറ്റാണ്ട് തിരുവല്ല സിറിയന്‍ ക്രിസ്റ്റ്യന്‍ സെമിനാരി (എസ്.സി.എസ്) ഹൈസ്‌കൂള്‍ അധ്യാപകനായിരുന്നു. 15 വര്‍ഷം എന്‍.സി.സി ഓഫീസറായി പ്രവര്‍ത്തിച്ചു. കീഴില്ലം സെന്റ് തോമസ് ഹൈസ്‌കൂള്‍ ഹെഡ് മാസ്റ്ററായാണ് റിട്ടയര്‍ ചെയ്തത്. കുട്ടനാട് പ്രദേശത്ത് മദ്യത്തിനും മയക്കുമരുന്നിനും എതിരായ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു തങ്കച്ചന്‍ സാര്‍.
ബൈബിള്‍ സൊസൈറ്റി ഓഫ് ഇന്ത്യ കുട്ടനാട് ബ്രാഞ്ച് സെക്രട്ടറി, ആനപ്രമ്പാല്‍ മാര്‍ത്തോമ്മാ ഇടവക സെക്രട്ടറി, വൈസ് പ്രസിഡന്റ് തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ഫോണ്‍: 9544495065/ 7025063255
Live webcast: www.youtube.com/glorianews