ഹൂസ്റ്റണ്‍: ഹൂസ്റ്റൺ മലയാളി അസോസിയേഷൻ നടത്തുന്ന ‘കാസിനോ ഡേ’ ചീട്ടുകളി മത്സരം മെയ് 8 ന് നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. മത്സരം ചിട്ടയോടും കാര്യഗൗരവത്തോടെയും ഒരുക്കിയിരിക്കുന്നതായും, ഹൂ സ്റ്റനിലെ എല്ലാ മലയാളികൾക്കും ഇതിൽ പങ്കെടുക്കുവാൻ സാധിക്കുന്നതാണെന്നും, എച്ച് എം എ ഭാരവാഹികൾ അറിയിച്ചു.
സംഘടനാഭേദമന്യേ ഏവര്‍ക്കും എച്ച് എം എ യില്‍ ചേരുന്നതിൽ തടസമില്ലെന്ന് ഭാരവാഹികൾ അറിയിച്ചു. മത്സരത്തില്‍ പങ്കെടുക്കുന്നവർ നിർബന്ധമായും എച്ച് എം എ അംഗങ്ങളാകണമെന്ന നിബന്ധന മാത്രമേയുള്ളൂ. ചുരുങ്ങിയത് രണ്ടര വർഷമെങ്കിലും എച്ച് എം എയില്‍ സജീവമായി പങ്കെടുത്തിരിക്കണം.
വിജയികൾക്ക് ഒന്നാം സമ്മാനം 500 ഡോളര്‍ കാഷ് പ്രൈസും എവർറോളിംഗ് ട്രോഫിയുമാണ്. രണ്ടാം സമ്മാനം 250 ഡോളര്‍ കാഷ് പ്രൈസും എവർറോളിംഗ് ട്രോഫിയും ലഭിക്കും.
എച്ച് എം എ ഗോൾഡ് സ്പോൺസർ ജോസഫ് കുരിയപ്പുറവും (ഫൊക്കാന അഡ്വൈസറി ബോര്‍ഡ് ചെയര്‍പെഴ്സണ്‍, യുഎസ് ടാക്സ് കണ്‍സള്‍ട്ടന്റ്), സില്‍വര്‍ സ്പോൺസർ ഹെൻട്രി അബാക്കസും, ബ്രോൺസ് സ്പോൺസർ എബ്രഹാം കളത്തിലും (ഫൊക്കാന ട്രഷറര്‍), ഫസ്റ്റ് പ്രൈസ് എവര്‍റോളിംഗ് ട്രോഫി സ്പോൺസർ ചെയ്തിരിക്കുന്നത് ഷിജു മോൻ ജേക്കബും, രണ്ടാം സമ്മാനം എവര്‍റോളിംഗ് ട്രോഫി സ്പോൺസർ ചെയ്തിരിക്കുന്നത് സതീശൻ പാണഞ്ചേരിയുമാണ്.
എച്ച് എം എ യുടെ മെമ്പർഷിപ്പ് വർധിപ്പിക്കുന്നതിന് വേണ്ടി ഭാരവാഹികൾ കണ്ടെത്തിയ കാസിനോ ഡേ യിലേക്ക് എല്ലാ മലയാളികളെയും, പ്രത്യേകിച്ച്ഹൂസ്റ്റൺ മലയാളികളെ, ഭാരവാഹികൾ സ്വാഗതം ചെയ്തു .
മത്സരത്തില്‍ പങ്കെടുക്കാന്‍ രജിസ്റ്റർ ചെയ്യേണ്ട അവസാന ദിവസം മെയ് 5 ആണ്.
രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും, പ്രസിഡന്റ് ഷീല ചെറു, വൈസ് പ്രസിഡന്റ് ജിജു ജോൺ കുന്നപ്പള്ളി, സെക്രട്ടറി ഡോ. നജീബ് കുഴിയിൽ, ഇവന്റ് കോഓര്‍ഡിനേറ്റര്‍ ജോബി ചാക്കോ എന്നിവരെ ബന്ധപ്പെടുക . ഫോണ്‍: 914 310 5335