Thursday, September 19, 2024

HomeUS Malayaleeക്യാപിറ്റോള്‍ ആക്രമണം; കമ്മീഷനെ നിയമിക്കുന്നതിനുള്ള നീക്കം സെനറ്റില്‍ പരാജയപ്പെട്ടു

ക്യാപിറ്റോള്‍ ആക്രമണം; കമ്മീഷനെ നിയമിക്കുന്നതിനുള്ള നീക്കം സെനറ്റില്‍ പരാജയപ്പെട്ടു

spot_img
spot_img

പി.പി. ചെറിയാന്‍

വാഷിങ്ടന്‍: ജനുവരി ആറിന് യുഎസ് ക്യാപിറ്റോളില്‍ ഉണ്ടായ അക്രമ സംഭവങ്ങളെ കുറിച്ചു അന്വേഷിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി കമ്മീഷന്‍ രൂപീകരിക്കുന്നതിന് ഡമോക്രാറ്റിക് പാര്‍ട്ടി സെനറ്റില്‍ കൊണ്ടുവന്ന നിയമ നിര്‍മാണം റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ എതിര്‍പ്പിനെ തുടര്‍ന്ന് പരാജയപ്പെട്ടു. ബില്‍ പാസാക്കാന്‍ കഴിയാതിരുന്നതു നാണക്കേടാണെന്നു നാന്‍സി പെലോസി അഭിപ്രായപ്പെട്ടു.

സെനറ്റില്‍ നടന്ന വോട്ടെടുപ്പില്‍ 60 സെനറ്റര്‍മാരുടെ പിന്തുണ ആവശ്യമായിരുന്ന സ്ഥാനത്തു 54 പേരുടെ പിന്തുണ മാത്രമേ ബില്ലിന് ലഭിച്ചുള്ളൂ. 35 പേര്‍ ബില്ലിനെ എതിര്‍ത്തു വോട്ടു ചെയ്തു. 11 പേര്‍ വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നു.

5050 എന്ന തുല്യ ബലാബലമുള്ള സെനറ്റില്‍ റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ ഡമോക്രാറ്റിക് പാര്‍ട്ടിയെ പിന്തണച്ചിരുന്നു. യുഎസ് ഹൗസ് ഈ ബില്‍ 175 നെതിരെ 252 വോട്ടുകള്‍ക്ക് അംഗീകരിച്ച ശേഷമായിരുന്നു സെനറ്റില്‍ എത്തിയത്. സെനറ്റില്‍ കമ്മീഷന്‍ നിയമനം തള്ളി പോയത് ഡമോക്രാറ്റിക് പാര്‍ട്ടിക്കേറ്റ തിരിച്ചടിയും ട്രംപിനും, റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കും വലിയ നേട്ടവുമായി.

ക്യാപിറ്റോള്‍ അക്രമണത്തില്‍ കൊല്ലപ്പെട്ട പൊലീസ് ഓഫീസറുടെ ഭാര്യ കമ്മീഷനെ നിയമിക്കുന്നത് അംഗീകരിക്കണമെന്നാവശ്യപ്പെട്ടിരുന്നു. സെനറ്റില്‍ കമ്മീഷന്‍ നിയമനം പരാജയപ്പെട്ടുവെങ്കിലും സ്വന്തമായി അന്വേഷണത്തിനു പദ്ധതിയിടുകയാണു ഡമോക്രാറ്റിക് പാര്‍ട്ടി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments