Thursday, December 26, 2024

HomeUS Malayaleeപാസ്റ്റര്‍ ചെറിയാന്‍ സി. ഡാനിയേല്‍ അറ്റ്‌ലാന്റ ഐ.പി.സി സഥയില്‍ നിയമിതനായി

പാസ്റ്റര്‍ ചെറിയാന്‍ സി. ഡാനിയേല്‍ അറ്റ്‌ലാന്റ ഐ.പി.സി സഥയില്‍ നിയമിതനായി

spot_img
spot_img

അറ്റ്‌ലാന്റ: അറ്റ്‌ലാന്റാ ഐപി.സി സഥയുടെ സീനിയര്‍ ശുശ്രൂഷകനായി പാസ്റ്റര്‍ ഡോ. ചെറിയാന്‍ സി. ഡാനിയേല്‍ ചുമതലയേറ്റു. ഏപ്രില്‍ 17ഞായറാഴ്ച നടന്ന ആരാധനാ യോഗത്തില്‍ അറ്റ്‌ലാന്റാ ഐ.പി.സി സഥയുടെ ആരംഭകാല അംഗങ്ങളായ സഹോദരന്മാര്‍ ഏബ്രഹാം സാമുവേല്‍, ജേയിംസ് റ്റി സാമുവേല്‍, രാജന്‍ ആര്യപ്പള്ളില്‍, ഏബ്രഹാം തോമസ് എന്നിവരുടെ സാനിധ്യത്തില്‍ പാസ്റ്റര്‍ ചക്ക് മോര്‍ലി പ്രാര്‍ത്ഥിച്ച് സഥയുടെ സീനിയര്‍ ശുശ്രൂഷകനായി ഡോ. ചെറിയാന്‍ സി. ഡാനിയേല്‍ നീയമിതനായി.

ബെഥേല്‍ ഐ.പി.സി കോയംബത്തൂര്‍ സഥാ ശുശ്രൂഷകനായിരുന്ന പാസ്റ്റര്‍ ചെറിയാന്‍ സി. ഡാനിയേല്‍ തിരുവല്ല ഗോസ്പല്‍ ഫോര്‍ ഏഷ്യാ ബിബ്ലിക്കല്‍ സെമിനാരിയില്‍ നിന്നും മാസ്റ്റര്‍ ഓഫ് ഡിവിനിറ്റി, മദ്രാസ് സര്‍വ്വകലാശാലയില്‍ നിന്നും വേദശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും, ആക്റ്റ്‌സ് അക്കാഡമി ഓഫ് ഹയര്‍ എഡ്യൂക്കേഷന്‍ ബെംഗളൂരുവില്‍ നിന്നും എം.റ്റി എച്ചും നേടിയിട്ടുണ്ട്.

ബൈബിള്‍ കോളേജ് ഓഫ് മിനിസ്ട്രീസ് വിശാഖപട്ടണം, എബനേസര്‍ ബൈബിള്‍ കോളേജ് കോട്ടയം, തിരുവല്ല ഗോസ്പല്‍ ഫോര്‍ ഏഷ്യാ ബിബ്ലിക്കല്‍ സെമിനാരി എന്നിവിടങ്ങളില്‍ അദ്ധ്യാപകന്‍ തുടങ്ങി വിവിധ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: ആനി ചെറിയാന്‍. മക്കള്‍: ഡാനി ചെറിയാന്‍, ജോര്‍ജ് ചെറിയാന്‍.

വാര്‍ത്ത: രാജന്‍ ആര്യപ്പള്ളില്‍, അറ്റ്‌ലാന്റ

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments