ചിക്കാഗോ: അമേരിക്കന്‍ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ജൂലൈനാലിന് ഗ്ലെന്‍വ്യൂവില്‍ നടക്കുന്ന പ്രൗഢഗംഭീരമായ ബഹുജന ഘോഷയാത്രയില്‍ തുടര്‍ച്ചയായി അഞ്ചാം പ്രാവിശ്യവും മലയാളി സമൂഹം പങ്കെടുക്കുന്നു. ഈ വര്‍ഷവും റിവേഴ്‌സ് പരേഡ് ആയിട്ടായിരിക്കുമിത് സംഘടിപ്പിക്കന്നത്.
അമേരിക്കയിലെ തന്നെ ഏറ്റവും കൂടുതല്‍ മലയാളികള്‍ താമസിക്കുന്ന ഗ്ലെന്‍വ്യൂവില്‍ തങ്ങളുടെ സാനിധ്യം ഇനിയും അറിയിക്കാനുള്ള ആവേശത്തിലാണ് ഇവിടുത്തെ മലയാളി സമൂഹം. കഴിഞ്ഞ നാലുവര്‍ഷവും ഏറ്റവുംമികച്ച ഫ്‌ളോട്ടിനുള്ള ഒന്നാം സ്ഥാനം നേടിയ ഗ്ലെന്‍വ്യൂ മലയാളീസ് ഇന്ത്യ ഇക്കുറി അത് നിലനിര്‍ത്താനുള്ള ശ്രമത്തിലാണ്.
വിദ്യാഭ്യാസ, സാമ്പത്തിക, തൊഴില്‍ രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ചുള്ള മലയാളകള്‍ തങ്ങളുടെ രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക സംഭാവനകള്‍ കൂടുതലായി ഈ രാജ്യത്തിന്റെ വളര്‍ച്ചക്കായി ഉപയോഗിച്ചു തുടങ്ങാനുള്ള അവസരമായിരിക്കും ഇതെന്ന് ജൂണ്‍ നാലിന് ന്നടന്ന യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. ഗ്ലെന്‍വ്യൂ വില്ലജ് ഫയര്‍ ആന്‍ഡ് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിനെ അവരുടെ സേവനത്തിനു നന്ദിസൂചകമായി ആദരിക്കുവാനും യോഗം തീരുമാനിച്ചു.
ഇത്തവണ നേതൃുസ്ഥാനം അലങ്കരിക്കുന്ന രഞ്ജന്‍ എബ്രഹാം, മുന്‍ കോര്‍ഡിനേറ്റര്‍ സ്‌കറിയ കുട്ടി തോമസ് കൊച്ചുവീട്ടില്‍, ജോണ്‍ പാട്ടപ്പാതി, ജോര്‍ജ്‌നെല്ല, സ്റ്റാന്‍ലി കളരിക്കാമുറി, മനോജ് അച്ചേട്ട്, ജോര്‍ജ് പ്ലാമൂട്ടില്‍, ജിതേഷ് ചുങ്കത്ത്, അനീഷ് ആന്റോ, ജോണി വടക്കുംചേരി, സാബു അച്ചേട്ട്, ടെഡി ജോണ്‍ എന്നിവര്‍ നേതൃത്വം കൊടുത്ത യോഗത്തില്‍ ഗ്ലെന്‍വ്യൂവില്‍ താമസിക്കുന്ന നിരവധി കുടുംബങ്ങളും ചിക്കാഗോയിലെ പൊതുരംഗത്തു പ്രവര്‍ത്തിക്കുന്ന പ്രമുഖരും പങ്കെടുത്തു.
ജൂലൈ ഫോര്‍ത്ത് ഘോഷയാത്രയില്‍ മുന്നോറോളം വരുന്ന മലയാളികള്‍ പങ്കെടുക്കും. ആദ്യം ര ജിസ്റ്റര്‍ ചെയ്യുന്ന 30 വാഹനങ്ങള്‍ക്ക് പരേഡ് ഗ്രൗണ്ടില്‍ പ്രവേശ്ശിക്കാനുള്ള അവസരം ലഭിക്കും. ഭാരതീയ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന നിശ്ചല ദൃശ്യങ്ങളും ചെണ്ടമേളവും മുത്തുക്കുടകളും കൊണ്ട് വര്‍ണ വൈവിധ്യമാര്‍ന്ന ഒരു പ്രകടനം കാഴ്ചവയ്ക്കാന്‍ യോഗം തീരുമാനമെടുത്തു.
പരേഡിന്റെ നടത്തിപ്പിനായി സംഭാവനകള്‍ നല്‍കിയ അഭ്യുദയകാംഷികള്‍ക്കും ഗ്ലെന്‍വ്യൂ മലയാളീസ് ഇന്ത്യ കൃതജ്ഞത രേഖപ്പെടുത്തി. പരിപാടിയുടെ മെഗാ സ്‌പോണ്‍സര്‍ ആയ ചാക്കോച്ചന്‍ കടവിലിനെ യോഗം ആദരിച്ചു. അടുത്ത ഒത്തുചേരല്‍ ജൂലൈ മൂന്നാം തീയതി വൈകുന്നേരം 6 മണിക്കായിരിക്കും.