Saturday, July 27, 2024

HomeUS Malayaleeദുബായ് സുമന്‍ ഇന്റര്‍നാഷണല്‍, ഇസഡ് ഡമാസോ കമ്പനികള്‍ യു.എസിലേയ്ക്ക്‌

ദുബായ് സുമന്‍ ഇന്റര്‍നാഷണല്‍, ഇസഡ് ഡമാസോ കമ്പനികള്‍ യു.എസിലേയ്ക്ക്‌

spot_img
spot_img

പിപി ചെറിയാന്‍

ഡാളസ്: ദുബായ് സുമന്‍ ഇന്റര്‍നാഷണല്‍, ഇസഡ് ഡമാസോ, കമ്പനികള്‍ അമേരിക്കയിലെ ഡിസ്ട്രിബൂഷന്‍ രംഗത്തേക്ക്. രണ്ടു കമ്പനികളുടെയും സി.ഇ.ഓ മാരായ സഹീര്‍ മജീദ്, മുഹമ്മദ് സഖിര്‍ എന്നിവര്‍ ദുബൈയില്‍ നിന്നും ടെക്‌സസ്സിലെത്തി ഇതു സംബന്ധിച്ചു ഡാളസ്സിലെ വ്യവസായ പ്രമുഖനായ സണ്ണി മാളിയേക്കളുമായി പ്രാഥമിക ചര്‍ച്ച നടത്തി.

രാജ്യാന്തര യാത്രയും, റീട്ടെയില്‍ വ്യവസായരംഗവും പൂര്‍വ്വാധികം ശക്തി പ്രാപിക്കുകയും അമേരിക്കയും ചൈനയും തമ്മിലുള്ള ഇമ്പോര്‍ട്ട് ഡ്യൂട്ടിയും ചരക്ക് വിനിമയ പ്രശ്‌നങ്ങളും കണക്കിലെടുത്തു അമേരിക്കയിലെ ഡിസ്ട്രിബൂഷന്‍ രംഗത്ത് കാലുറപ്പിക്കാനാണ് ദുബായ് കമ്പനികള്‍ ലക്ഷ്യമിട്ടിരിക്കുന്നത്.

യു.എസ്യഎ- മെക്‌സിക്കോ ബോര്‍ഡറിലുള്ള ലാറിഡോയില്‍ മാനുഫാക്ചറിങ് കമ്പനി ആരംഭിക്കുന്നതിനാണ് ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മലയാളി വ്യവസായികള്‍ ശ്രമിക്കുന്നത്.

അമേരിക്കയില്‍ ഒരേസമയം ഹൂസ്റ്റണ്‍, ഡാലസ്, ന്യൂയോര്‍ക്ക് തുടങ്ങിയ പ്രധാന കേന്ദ്രങ്ങളില്‍ ഡിസ്ട്രിബ്യൂഷന്‍ സപ്ലൈ ചെയിന്‍ ആരംഭിക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുന്നതായി വ്യവസായികള്‍ അറിയിച്ചു. 50 മുതല്‍ 70 വരെ പ്രാദേശിക തൊഴില്‍ സാധ്യത ക്രിയേറ്റ് ചെയ്യുന്ന ഈ പ്രസ്ഥാനത്തിന് നല്ല സ്വീകരണമാണ് ലോക്കല്‍ ഗവണ്‍മെന്റ് ഭാഗത്തുനിന്നും ലഭിക്കുന്നതെന്നും അവര്‍ അറിയിച്ചു

കഴിഞ്ഞ15 വര്‍ഷത്തിലേറെയായി ദുബായിലും പ്രത്യേകിച്ച് ഇന്ത്യയിലും മാനുഫാക്ചര്‍ യൂണിറ്റുകളുള്ള ഈ രണ്ട് കമ്പനി ഉടമകളും അമേരിക്കയില്‍ നിലവിലുള്ള ഇന്‍വെസ്റ്റ്‌മെന്റ് ഓപ്പര്‍ച്യൂണിറ്റി ആന്‍ഡ് ജോബ് ക്രിയേഷന്‍,രംഗത്തേക്ക് കടന്നുവരുന്നത് മലയാളികള്‍ക്ക് അഭിമാനമാണെന്ന് സണ്ണി മാളിയേക്കല്‍ പറഞ്ഞു

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments