ഹൂസ്റ്റണ്‍: അമേരിക്കയിലെ പ്രമുഖ മലയാളി സംഘനയും സാമൂഹ്യ സാംസ്‌കാരിക ജീവകാരുണ്യ മേഖലകളില്‍ സജീവമായി പ്രവര്‍ത്തിക്കുന്നതുമായ ഫ്രണ്ട്‌സ് ഓഫ് പെയര്‍ലാന്‍ഡ് മലയാളി കമ്മ്യൂണിറ്റിക്ക് (എഫ്.പി.എം.സി) പുതിയ നേതൃനിര നിലവില്‍ വന്നു.
മെയ് 23 ന് ഞായറാഴ്ച 3 മണിക്ക് ന്യൂട്രീഷ്യന്‍ ഹബ് ആഡിറ്റോറിയത്തില്‍ കൂടിയ പൊതുയോഗത്തില്‍ ജനറല്‍ സെക്രട്ടറി സുനില്‍ നായര്‍ അംഗങ്ങളെ സ്വാഗതം ചെയ്തു പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തുടര്‍ന്ന് പ്രസിഡന്റ് എബ്രഹാം തോമസ് അദ്ധ്യക്ഷ പ്രസംഗം നടത്തി.
സംഘടനയുടെ പ്രവര്‍ത്തങ്ങളില്‍ സഹകരിച്ച എല്ലാവര്‍ക്കും നന്ദി അറിയിക്കുകയും ചെയ്തു. ട്രഷറര്‍ സാജന്‍ ജോസഫ് വരവ് ചെലവ് കണക്ക് അവതരിപ്പിച്ചു പൊതുയോഗം പാസാക്കി. തുടര്‍ന്ന് നടന്ന തിരഞ്ഞെടുപ്പിന് മുന്‍ പ്രസിഡന്റ് കൂടിയായ സന്തോഷ് ഐപ്പ് നേതൃത്വം നല്‍കി.
പുതിയ ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ടവര്‍:
ജോമോന്‍ എടയാടി (പ്രസിഡന്റ്), രാജന്‍ യോഹന്നാന്‍ (വൈസ് പ്രസിഡന്റ്), സാം തോമസ് (ജനറല്‍ സെക്രട്ടറി), ബിജു കുഞ്ഞുമോന്‍ (ജോ. സെക്രട്ടറി), സുനില്‍ കുമാര്‍ (ട്രഷറര്‍), ജോമി ജോം (ജോ. ട്രഷറര്‍) എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍: കുര്യന്‍ ഡേവിഡ്, ഷാജിമോന്‍ ഇടിക്കുള, സുഭാഷിതന്‍ ബാഹുലേയന്‍, ജിജോ ജോസഫ്, ജോര്‍ജ് കൊച്ചുമ്മന്‍.
യൂത്ത് ഫോറം കോര്‍ഡിനേറ്റര്‍മാരായി അശോക് ജെയിംസ് തൈശേരില്‍, മിനു മരിയാ ജോഷി എന്നിവരെയും തെരഞ്ഞെടുത്തു.
പുതിയ പ്രസിഡന്റ് ജോമോന്‍ എടയാടി, കഴിഞ്ഞ വര്‍ഷം സംഘടനയ്ക്ക് കരുത്തുറ്റ നേതൃത്വം നല്‍കിയ എല്ലാ ചുമതലക്കാര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി രേഖപെടുത്തിയതോടൊപ്പം നിലവിലുള്ള പ്രവര്‍ത്തന പരിപാടികള്‍ തുടരുമെന്നും സാമൂഹ്യ നന്മക്കുതകുന്ന പുതിയ ഭാവി പരിപാടികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കുമെന്നും പറഞ്ഞു. പുതിയതായി ചുമതലയേറ്റ ട്രഷറര്‍ സുനില്‍ കുമാര്‍ നന്ദി പറഞ്ഞു.
റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി