ന്യൂജേഴ്‌സി: ന്യൂജേഴ്‌സി ക്‌നാനായ കത്തോലിക്ക ഇടവക ദൈവാലയത്തില്‍ വിവിധ ക്‌നാനായ കാത്തലിക് മിനിസ്ട്രിയുടെ നേതൃത്വത്തില്‍ അടുത്ത ഞായറാഴ്ച ഫാദേഴ്‌സ് ഡേ ആഘോഷിക്കുന്നു.
വി. യൗസേപ്പ് എന്ന നല്ല അപ്പനായി സമര്‍പ്പിക്കപ്പെട്ട ഈ വര്‍ഷത്തില്‍ അതിന്റെ ചൈതന്യം ഉള്‍ക്കൊണ്ടുള്ള ആചരണമാണ് നടത്തപ്പെടുന്നത്. ജൂണ്‍ 20-ാം തീയതി ഞായറാഴ്ച രാവിലെ 11 മണിക്കുള്ള വി കുര്‍ബാനയില്‍ പ്രത്യേക പ്രാര്‍ത്ഥനകളും ആദരിക്കലും ഉണ്ടാവും.
ഫാദേഴ്‌സ് ഡേയോട് അനുബന്ധിച്ച് ‘എന്‍ മുഖം നിന്‍ മുഖം’, ‘തൊമ്മനും മക്കളും’ എന്ന മത്സരം വേറിട്ടതായിരിക്കും. ക്‌നാനായ കാത്തലിക് വിമന്‍സ് മിനിസ്ട്രിയുടെ നേതൃത്വത്തില്‍ ‘മൊഞ്ചുള്ള അപ്പന്‍’, ‘ചട്ടയും മുണ്ടും കപ്പയും മീനും’ പരിപാടിയും രസകരമായിരിക്കും.
അങ്ങനെ പുതുമകള്‍ നിറഞ്ഞ പിതൃദിനാഘോഷത്തിനായി ഒരുക്കത്തിലാണ് ന്യൂജേഴ്‌സി ഇടവകയിലെ മിനിസ്ട്രികള്‍.