പി.പി ചെറിയാന്‍
ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്ക-യൂറോപ്പ് മാര്‍ത്തോമാ ഭദ്രാസനാതിര്‍ത്തിയിലുള്ള ഇടവകകളില്‍ നിന്നും ഉയര്‍ന്ന മാര്‍ക്ക് നേടി ഹൈസ്‌ക്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികളില്‍ നിന്നും 2021 മെറിറ്റ് അവാര്‍ഡിനുള്ള നോമിനേഷന്‍ സ്വീകരിക്കുന്നു.
ആരാധനകളില്‍ ക്രമമായി സംബന്ധിക്കുന്നവരും, ഇടവകകളില്‍ സംഘടിപ്പിക്കുന്ന പരിപാടികളില്‍ സജ്ജീവമായി പങ്കെടുക്കുന്നവരുമായ വിദ്യാര്‍ത്ഥികള്‍ പ്രത്യേകം തയ്യാറാക്കിയ അപേക്ഷകള്‍ പൂരിപ്പിച്ചു ഇടവക വികാരിയുടെ സാക്ഷ്യപത്രത്തോടെ നല്‍കണം.
ഭദ്രാസന സെക്രട്ടറി റവ അജു അബ്രഹാമിന് ജൂലൈ 15 നു മാര്‍ത്താമാ മെറിറ്റ് അവാര്‍ഡ്, 2320 മെറിക് അവന്യു, മെറിക്, ന്യൂയോര്‍ക്ക് 11566 എന്ന വിലാസത്തില്‍ അപേക്ഷഅയച്ചു കൊടുക്കേണ്ടതാണ്. അപേക്ഷ ലഭിച്ചിരിക്കേണ്ട അവസാന തിയ്യതി ജൂലൈ 15 നു ആണെന്നും കൂടുതല്‍ വിവരങ്ങള്‍ക്ക് അതത് ഇടവക വികാരിമാരേയോ, ഭദ്രാസന ഓഫീസിലോ ബന്ധപ്പെടേണ്ടതാണെന്നും അറിയിപ്പില്‍ പറയുന്നു.
ഹൈസ്‌കൂളില്‍ നിന്നും അവാര്‍ഡ് നേടിയവര്‍ അതത് സ്‌കൂളില്‍ നിന്നുള്ള പ്രിന്‍സിപ്പള്‍മാരുടെ കത്തു സഹിതം അംഗീകൃത ഫോറത്തില്‍ പൂരിപ്പിച്ച അപേക്ഷകള്‍ ഭദ്രാസന സെക്രട്ടറി റവ അജു അബ്രഹാമിന് ജൂലൈ 15 നു സമര്‍പ്പിക്കേണ്ടതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഭദ്രാസന സെക്രട്ടറിയുമായോ അതത് ഇടവക വികാരിമാരയോ ബന്ധപ്പെടേണ്ടതാണ്.
ഫോണ്‍: 516 377 3311