Friday, October 4, 2024

HomeUS Malayaleeസീനത്ത് റഹ്മാന്‍ യൂണിവേഴ്‌സിറ്റി ഓഫ് ചിക്കാഗോ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍

സീനത്ത് റഹ്മാന്‍ യൂണിവേഴ്‌സിറ്റി ഓഫ് ചിക്കാഗോ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍

spot_img
spot_img

പി പി ചെറിയാന്‍

ചിക്കാഗോ : ചിക്കാഗോ യൂണിവേഴ്‌സിറ്റി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പൊളിറ്റിക്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ആയി ഇന്ത്യന്‍ അമേരിക്കന്‍ സീനത്ത് റഹ്മാനെ നിയമിച്ചു .

ജൂലായ് 1 മുതല്‍ സീനത്ത് ചുമതലയില്‍ പ്രവേശിക്കും ഏസ്‌പെന്‍ ഇന്‍സ്റ്റിറ്റിയൂട്ട് അമേരിക്ക പ്രോജക്ട് ലീഡറായി പ്രവര്‍ത്തിച്ചു വരികയാണ് സീനത്ത് .

ആഗോള തലത്തില്‍ രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക വിഷയങ്ങള്‍ സമൂഹത്തെ എങ്ങനെ ദോഷകരമായി ബാധിക്കും എന്നതിനെക്കുറിച്ച് പഠനം നടത്തുന്ന പ്രഗത്ഭ നാഷണല്‍ ലീഡര്‍ കൂടിയാണ് സീനത്ത് .

ഗ്ലോബല്‍ യൂത്ത് നേരിടുന്ന പ്രശ്‌നനങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്ന യു,എന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്‌റ്റേറ്റ് സ്‌പെഷ്യല്‍ അഡൈ്വസര്‍ കൂടിയായിരുന്നു സീനത്ത് . ഹിലാരി ക്ലിന്റണ്‍, ജോന്‍ കേരി എന്നിവരുടെ കീഴിലാണ് സീനത്ത് പ്രവര്‍ത്തിച്ചിരുന്നത് .

യൂണിവേഴ്‌സിറ്റി ഓഫ് ഇല്ലിനോയ്‌സില്‍ നിന്നും ബിരുദം നേടിയ ഇവര്‍ യൂണിവേഴ്‌സിറ്റി ഓഫ് ചിക്കാഗോയില്‍ നിന്നും മിഡില്‍ ഈസ്‌റ്റേണ്‍ സ്റ്റഡീസില്‍ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി .

യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളുടെ പഠനകാലഘട്ടത്തില്‍ അവര്‍ നേരിടുന്ന പ്രധാന വെല്ലുവിളികള്‍ എന്താണെന്ന് കണ്ടെത്തി അതിന് പരിഹാരം കണ്ടെത്തുക എന്ന വലിയ ഉത്തരാവാദിത്വമാണ് തന്നില്‍ നിഷിപ്തമായിരിക്കുന്നതെന്നും തന്റെ കഴിവിന്റെ പരമാവധി അതിന് വേണ്ടി പ്രയോജനപ്പെടുത്തുമെന്നും ഇവര്‍ പറഞ്ഞു .

ഇന്ത്യയില്‍ നിന്നും കുടിയേറിയ മാതാപിതാക്കള്‍ക്ക് ചിക്കാഗോയില്‍ ജനിച്ച മകളാണ് സീനത്ത് , മൂന്നു വര്‍ഷം കൂടുമ്പോള്‍ ഇന്ത്യയിലെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കുക എന്നത് ഇവരുടെ പതിവാണ് .

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments