Friday, November 8, 2024

HomeUS Malayaleeബൈഡനെ വധിക്കുമെന്നു ഭീഷണി; ജോണ്‍ ജേക്കബിനെതിരെ ഫെഡറല്‍ കേസ്

ബൈഡനെ വധിക്കുമെന്നു ഭീഷണി; ജോണ്‍ ജേക്കബിനെതിരെ ഫെഡറല്‍ കേസ്

spot_img
spot_img

പി.പി. ചെറിയാന്‍

ഒക്ലഹോമ: യുഎസ് പ്രസിഡന്റ് ജോ ബൈഡനേയും കോണ്‍ഗ്രസ് അംഗങ്ങളേയും കുടുംബാംഗങ്ങളേയും വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ഒക്ലഹോമ സംസ്ഥാനത്തെ തുള്‍സയില്‍ നിന്നുള്ള ജോണ്‍ ജേക്കബ് അഹറന്‍സിനെതിരെ (58) ഫെഡറല്‍ കേസ് ചാര്‍ജ് ചെയ്തതായി ജൂണ്‍ 21 തിങ്കളാഴ്ച ആക്ടിംഗ് യുഎസ് അറ്റോര്‍ണി ക്ലിന്റ് ജോണ്‍സന്‍ അറിയിച്ചു.

പണം തന്നില്ലെങ്കില്‍ വധിക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന ഇമെയിലുകള്‍ തുള്‍സ ടെലിവിഷന്‍ കേന്ദ്രത്തിലേക്കാണ് ഇയാള്‍ അയച്ചത്.

പൊതുപ്രവര്‍ത്തകരെ വധിക്കുമെന്ന് ഓണ്‍ലൈനിലൂടെ ഭീഷണിപ്പെടുത്തിയാല്‍ അതിനു ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നാണ് അറ്റോര്‍ണി പറയുന്നത്.

തുള്‍സയിലെ വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്ത ഇയാള്‍ അന്വേഷണ ഉദ്യോഗസ്ഥരോട് കുറ്റം സമ്മതിച്ചിട്ടുണ്ട്. ഇയാള്‍ക്ക് അറ്റോര്‍ണി ഉണ്ടോ എന്ന കാര്യം വ്യക്തമല്ല. അറസ്റ്റു ചെയ്ത് തുള്‍സ കൗണ്ടി ജയിലിലടച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments