Friday, July 26, 2024

HomeUS Malayaleeകേരള അസോസിയേഷന്‍ ഓഫ് ഡാളസ് കോവിഡ് സഹായം നല്‍കും

കേരള അസോസിയേഷന്‍ ഓഫ് ഡാളസ് കോവിഡ് സഹായം നല്‍കും

spot_img
spot_img

അനശ്വരം മാമ്പിള്ളി

ഡാളസ്: കോവിഡ്19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ കേരളത്തിനു ഒരു സഹായം നല്‍കാന്‍ കേരള അസോസിയേഷന്‍ ഓഫ് ഡാളസ് തൂരുനാനിച്ചു. അതിന്റെ ഭാഗമായി ഫണ്ട് സമാഹരണം ആരംഭിച്ചു. മെയ് 1 മുതല്‍ മെയ് 30 വരെയായിരുന്നു ഫണ്ട് സമാഹരണം നടത്തിയത്.

ദുരന്തകാലത്തു ഭൂഖണ്ഡവ്യത്യാസമുണ്ടന്നിരിക്കലും കേരളത്തിലെ സാഹചര്യങ്ങളെ നിസ്സാര മായി കാണാനോ നിശ്ശബ്ദമായി ഇരിക്കാനോ കേരള അസോസിയേഷന്‍ ഓഫ് ഡള്ളസിന് കഴിയുമായിരുന്നില്ല ഈ കാലമത്രയും. അതുകൊണ്ടു തന്നെ കേരള അസോസിയേഷനും ഐ.സി.ഇ.സിയും സംയുക്തമായി കമ്മറ്റി കൂടി ഫണ്ട് സമാഹരണം നടത്താന്‍ പദ്ധതിയിടുകയും കോര്‍ഡിനേറ്ററായി ഐ വര്‍ഗീസിനെ ചുമതല ഏല്പിക്കുകയും ചെയ്തു.

ചുരുങ്ങിയ സമയതിനുള്ളില്‍ സുമനസ്സുകളായ മെംബേര്‍സ് ഇരുപത്തഞ്ചു ഡോളര്‍ മുതല്‍ ആയിരം ഡോളര്‍ വരെ നല്‍കുകയുണ്ടായി. അങ്ങനെ ലഭിച്ച 16042 ഡോളര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അയക്കുകയുണ്ടായി.

കോവിഡ്19 മഹാമാരിയുടെ പ്രതിരോധ പ്രവര്‍ത്തനത്തിന് ഉപയോഗിക്കണം എന്ന അഭ്യര്‍ത്ഥന യോടെയാണ് അയച്ചു കൊടുത്തിരിക്കുന്നത്.

കേരളത്തിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഐക്യരാഷ്ട്ര സഭയുടെ അംഗീകാരം ലഭിച്ചതില്‍ രാജ്യാതിര്‍ത്തികള്‍ കടന്നുള്ള മലയാളികള്‍ക്ക് ആശങ്കപ്പെടേണ്ടാത്തതും ആശ്വാസമേകുന്നതുമായ ഒരു വാര്‍ത്തയാണ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments