ഹൂസ്റ്റണ്‍: ലോകത്തെ അനിശ്ചിതത്തിലാക്കിയ കോവിഡിന്റെ അതിപ്രസരത്തിന് നീണ്ട രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ,ഹൂസ്റ്റണ്‍ മലയാളി സമുഖത്തിലെ 12 വയസ്സിന് മുകളില്‍ പ്രായമുള്ള 100 ശതമാനം മലയാളികളും പ്രധിരോധകുത്തിവയ്പ്പ് സ്വീകരിച്ചുകഴിഞ്ഞ സന്തോഷത്തോടൊപ്പം തന്നെയാണ് 2021 ലെ ഓണവും കടന്നുവരുന്നത്.
ഈ സന്തോഷ കാലത്ത് കോതമംഗലത്തുനിന്നും ഹൂസ്റ്റണില്‍ സ്ഥിരതാമസമാക്കിയിട്ടുള്ളവരുടെ കുടുംബ കൂട്ടായ്മയായ ഫ്രണ്ട്‌സ് ഓഫ് കോതമംഗലം (FOK) സ്റ്റാഫ്‌ഫോര്‍ഡിലുള്ള ഡെസ്റ്റിനി ഇവന്റ് സെന്റെറില്‍ 2021 ലെ ഓണാഘോഷം സംഘടിപ്പിച്ചിരിക്കുന്നു.
ജൂലൈ 31-ാം തിയതി ശനിയാഴ്ച രാവിലെ 10 മണിമുതല്‍ ഓണത്തനിമയാര്‍ന്ന വിവിധ കലാ, കായിക പരിപാടികളോടും തുടര്‍ന്ന് വിഭവ സമൃദ്ധമായ ഓണസദ്യയോടും കൂടിയാണ് ആഘോഷപരിപാടികള്‍.
ഈ അവസരത്തില്‍ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ് എം.ഡി ആന്റേഴ്‌സണ്‍ കാന്‍സര്‍ സെന്റര്‍ ഹൂസ്റ്റണും ഫ്രണ്ട്‌സ് ഓഫ് കോതമംഗലവും ചേര്‍ന്ന് ബ്ലഡ് ഡ്രൈവും സംഘടിപ്പിച്ചിട്ടുള്ള വിവരം സന്തോഷപൂര്‍വം അറിയിക്കുന്നു. ബ്ലഡ് നല്‍കാന്‍ താല്പര്യമുള്ള ആര്‍ക്കും താഴെ കൊടുത്തിരിക്കുന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
ബ്ലഡ് ഡൊണേഷന്‍, ഓണസദ്യ ഗസ്റ്റ് പാസ് തുടങ്ങിയ കൂടുതല്‍ വിവരങ്ങള്‍ക്ക്:
Biju Muchal Kuriakose
Phone No: 2674085490
(Venue Address: 1622 Staffordshire Rd Stafford TX-77477)