Thursday, September 19, 2024

HomeUS Malayaleeപോര്‍വിളികളുമായി ചിക്കാഗോ സോഷ്യല്‍ ക്ലബ് എട്ടാം നാഷണല്‍ ചീട്ടുകളി

പോര്‍വിളികളുമായി ചിക്കാഗോ സോഷ്യല്‍ ക്ലബ് എട്ടാം നാഷണല്‍ ചീട്ടുകളി

spot_img
spot_img

മാത്യു തട്ടാമറ്റം

ചിക്കാഗോ: ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ 8-ാമത് നാഷണല്‍ ചീട്ടുകളി മത്സരങ്ങളില്‍ 28 (ലേലം) മത്സരത്തില്‍ ജോബ്‌മോന്‍, മോഹിത് മാമൂട്ടില്‍, അഭിലാഷ് ചക്കാലപടവില്‍ എന്നിവരുടെ ടീം ഒന്നാം സമ്മാനമായ പടിഞ്ഞാറേല്‍ ഫാമിലി സ്‌പോണ്‍സര്‍ ചെയ്യുന്ന 1001 ഡോളറും ജോര്‍ജ്ജ് പടിഞ്ഞാറേല്‍ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും കരസ്ഥമാക്കി.

രണ്ടാം സമ്മാനമായ സിറിയക്ക് കൂവക്കാട്ടില്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന 501 ഡോളറും കെ.കെ. ചാണ്ടി കൂവക്കാട്ടില്‍ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും തോമസ് വിന്‍സെന്റ്, ജോയി വെലിയത്തുമാലില്‍, മാത്യു സാമുവല്‍ എന്നിവരുടെ ടീമും, മൂന്നാം സമ്മാനമായ പീറ്റര്‍ കുളങ്ങര സ്‌പോണ്‍സര്‍ ചെയ്യുന്ന 251 ഡോളറും എവര്‍റോളിംഗ് ട്രോഫിയും ആല്‍വിന്‍ ചിക്കോര്‍, പ്രിന്‍സ് ഈപ്പന്‍, ജോഷി പൂവത്തിങ്കല്‍ എന്നിവരുടെ ടീമും, നാലാം സമ്മാനമായ സൈമണ്‍ ചക്കാലപടവില്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന 151 ഡോളറും ട്രോഫിയും സാബു ഇലവിങ്കല്‍, ബിജോയി കാപ്പന്‍, രാജു ആക്കത്തറ എന്നിവരുടെ ടീമും കരസ്ഥമാക്കി.

വളരെ വാശിയേറിയ റമ്മി മത്സരത്തില്‍ ഒന്നാം സ്ഥാനം ബെന്നി ജോര്‍ജ്ജിന് ലിന്റോ ജോസഫ് ഒറവക്കുഴിയില്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന 1001 ഡോളറും ഒ.ഇ. ജോസഫ് ഒറവക്കുഴിയില്‍ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും കരസ്ഥമാക്കി.

രണ്ടാം സ്ഥാനം ഉല്ലാസ് ചക്കാലപ്പടവിന് ജിബി കൊല്ലപ്പള്ളിയില്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന 501 ഡോളറും തോമസ് കൊല്ലപ്പള്ളിയില്‍ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും കരസ്ഥമാക്കി.

മൂന്നാം സമ്മാനമായ സജി മുല്ലപ്പള്ളി സ്‌പോണ്‍സര്‍ ചെയ്യുന്ന 251 ഡോളറും ട്രോഫിയും ബേബി തട്ടാമറ്റവും, നാലാം സമ്മാനമായ ജോയി നെല്ലാമറ്റം സ്‌പോണ്‍സര്‍ ചെയ്യുന്ന 151 ഡോളര്‍ ആല്‍ബിന്‍ ചക്കാലപ്പടവിലും സ്വന്തമാക്കി.

ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ ഈ ജനകീയ ചീട്ടുകളി മത്സരം ഉജ്ജ്വലവിജയമാക്കിത്തന്ന ചിക്കാഗോയിലെ നല്ലവരായ സുഹൃത്തുക്കള്‍ക്കും, ഈ മത്സരത്തില്‍ പങ്കെടുത്ത എല്ലാ ടീമുകള്‍ക്കും, എല്ലാ സ്‌പോണ്‍സര്‍മാര്‍ക്കും നന്ദിയോടൊപ്പം വിജയിച്ച എല്ലാ ടീമുകള്‍ക്കും ആശംസകളും നേരുന്നതായി ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ പ്രസിഡന്റ് ബിനു കൈതക്കത്തൊട്ടിയിലും എക്‌സിക്യൂട്ടീവ് അംഗങ്ങളും സംയുക്തമായി അറിയിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments